തന്ത്രി നാരായണദേവ പൂജിത്തായ നിര്യാതനായി

കുമ്പള ജനുവരി 09.2018 ● പ്രമുഖ ക്ഷേത്ര തന്ത്രിയും മന്ത്രവാദിയുമായ വേദമൂർത്തി നാരായണദേവ പൂജിത്തായ(82) ആരിക്കാടി നിര്യാതനായി. ആരിക്കാടി ദുർഗപരമേശ്വരി ക്ഷേത്രം സ്ഥാപകനായ ഇദ്ദേഹം, ആഞ്ജനേയ ഉപാസക പദവി വഹിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയായിരിക്കെ എച്ച് ഡി ദേവഗൗഡ ആശിർവാദം തേടി ഇദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി വി.ശിവാനന്ദ ഗൗഡ, കർണാടക മന്ത്രി ഡി കെ ശിവകുമാർ, മുൻ മന്ത്രി പി ജി ആർ സിന്ധ്യ തുടങ്ങിയ പ്രമുഖർ ഇദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. 

ഭാര്യ: യശോദ. മകൾ: പൂർണിമ

കെ പി സി സി സെക്രട്ടറി കെ. നീലകണ്ഠൻ, എം.നാരായണ ഭട്ട്, മഞ്ചുനാഥ ആൾവ, പി.വി പൊതുവാൾ, എം.അബ്ബാസ്, ലോക് നാഥ് ഷെട്ടി, കെ കെ അബ്ദുള്ളക്കുഞ്ഞി, ബാലകൃഷ്ണ ഷെട്ടി തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

obituary