രാജ്യത്ത് തൊഴിലില്ലായ്‌മ 45 വർഷത്തെ കൂടിയ നിരക്കിൽ!ന്യൂഡൽഹി, ജനുവരി 31.2019 ● kumblavartha.com  വികസന പ്രവർത്തനങ്ങൾക്കും തൊഴിലധിഷ്ഠിത പദ്ധതികൾക്കും കേന്ദ്രസർക്കാർ പദ്ധതികൾ മുന്നോട്ടു വയ്‌ക്കുമ്പോഴും ഇവയിൽ ചുരുക്കം ചിലത് മാത്രമാണ് പ്രാവർത്തികമാകുന്നതെന്ന് റിപ്പോർട്ട്.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ തൊഴിലില്ലായ്‌മ 45 വർഷത്തെ കൂടിയ നിരക്കിലാണെന്ന് എൻ.എസ്.എസ്.ഒ (നാഷണൽ സാമ്പിൾ സർവെ ഓ‌ർഗനെെസേഷൻ)യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. സർക്കാരിന് സമർപ്പിച്ചിരുന്നുവെങ്കിലും പുറത്തുവിടാത്ത ഈ റിപ്പോർട്ടിലെ വിവരങ്ങൾ ഒരു ദേശീയ മാധ്യമമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ(എൻ.എസ്.സി) അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അതും പുറത്തുവിട്ടിരുന്നില്ല. അതേസമയം, കേന്ദ്രസർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടു മുമ്പ് റിപ്പോർട്ട് പുറത്തുവിട്ടത് കേന്ദ്ര സർക്കാരിന് വൻ തിരിച്ചടിയാകും. 2011-12ൽ തൊഴിലില്ലായ്‌മ നിരക്ക് 2.2 ശതമാനമായിരുന്നു. 2017-2018ൽ 6.1 ശതമാനമായി. ഗ്രാമ പ്രദേശത്തെക്കാളും നഗര പ്രദേശങ്ങളിലാണ് തൊഴിലില്ലായ്‌മ കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രാ​ജ്യ​ത്തെ തൊ​ഴി​ലും തൊ​ഴി​ലി​ല്ലാ​യ്​​മ​യും വ്യ​ക്​​ത​മാ​ക്കു​ന്ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക്​ പുറത്തുവിടാത്തതിനെ തു​ട​ർ​ന്ന്​ സ്ഥി​തി​വി​വ​ര ക​മ്മി​ഷ​ൻ അം​ഗ​ങ്ങ​ൾ രാ​ജി​വെ​ച്ച​ത്​ വി​വാ​ദ​മാ​യിരുന്നു. 2017-18ലെ ​വാ​ർ​ഷി​ക സ​ർ​വെ റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ പി​ടി​ച്ചു​വെ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ ദേ​ശീ​യ സ്ഥിതി​വി​വ​ര കമ്മിഷ​ൻ (എ​ൻ.​എ​സ്.​സി) ആ​ക്​​ടിംഗ്​​ ചെ​യ​ർ​പേ​ഴ്​​സ​ണും അം​ഗ​വും രാ​ജി​വ​ച്ച​ത്. തൊ​ഴി​ൽ സ്ഥി​തി​വി​വ​ര ക​ണ​ക്ക്​ വി​ദ​ഗ്​​ധ​നാ​യ പി.​സി. മോ​ഹ​ന​നും പ്ര​ഫ​സ​ർ ജെ.​വി മീ​നാ​ക്ഷി​യു​മാ​ണ്​ രാ​ജി​വ​ച്ച​ത്. നി​ര​വ​ധി ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ ത​ക​ർ​ത്ത മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ മ​റ്റൊ​രു സ്​​ഥാ​പ​നത്തെ​ക്കൂ​ടി ന​ശി​പ്പി​ക്കുന്നതിന്റെ തെളിവാണ് ഇതെന്ന് രാജിക്ക് പിന്നാലെ കോൺഗ്രസ് ആരോപിച്ചു.
ദേ​ശീ​യ സ്ഥിതി​വി​വ​ര കമ്മിഷ​ന്റെ മ​ര​ണ​ത്തി​ൽ ​അ​നു​ശോ​ചി​ക്കു​ക​യാ​ണെ​ന്ന്​ മു​ൻ ധ​ന​മ​ന്ത്രി​കൂ​ടി​യാ​യ പി. ​ചി​ദം​ബ​രം പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തെ​യും തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളെ​യും കു​റി​ച്ച്​​ വെ​ള്ളം ചേ​ർ​ക്കാ​ത്ത സ്ഥി​തി​വി​വ​രം ന​ൽ​കാ​ൻ പോ​രാ​ടി​യ ക​മ്മിഷ​നെ രാ​ജ്യം ഓ‌​ർ​ക്കു​മെ​ന്ന്​ ചി​ദം​ബ​രം കൂട്ടിച്ചേർത്തു. സ​ർ​ക്കാ​റി​നെ ര​ക്ഷി​ക്കാ​ൻ ദു​ർ​ഭ​ര​ണ​ത്തിന്റെ മു​ഴു​വ​ൻ സ്ഥി​തി​വി​വ​ര ക​ണ​ക്കും ന​ശി​പ്പി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ അഹമ്മദ്​ പട്ടേൽ കു​റ്റ​പ്പെ​ടു​ത്തി. സ​ർ​ക്കാരിന്റേ​ത​ല്ലാ​ത്ത എ​ല്ലാ സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ളും ക​മ്മിഷ​നി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ചു​വെ​ന്നും​ അ​ഹമ്മദ്​ പട്ടേ​ൽ പ​റ​ഞ്ഞു.
keyword :nojob-45yearsbackstatus-inindia
3:17 PM