മംളൂരുവിൽ നേത്രാവതി പുഴയിൽ കക്ക പെറുക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടു; നാല് പേരെ രക്ഷപ്പെടുത്തി; ഒരാളെ കാണാതായി


മംഗളൂരു ജനുവരി 08.2018 ●  ഫറംഗി പേട്ടയിൽ നേത്രാവതിപ്പുഴയിൽ കക്ക പെറുക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടു. നാലു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി, എന്നാൽ ഒരാളെ ഒഴുക്കിൽ പെട്ടു കാണാതായി. ഫറംഗിപ്പേട്ട അമെയ്മാറിലെ ബഷീറിന്റെ മകൻ സത്താർ (14) നെയാണ് കാണാതായത്.

ബോട്ടിൽ അക്കരെയിലേക്ക് പുറപ്പെട്ട കുട്ടികൾ ഇടക്ക് വെച്ച് പുഴയിൽ നീന്തുകയായിരുന്നു. ഇതിനിടയിൽ അഞ്ചു പേരും ഒഴുക്കിൽ പെട്ടു . നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ നാലു പേരെ രക്ഷപ്പെടുത്തി. എന്നാൽ സത്താറിനെ ഒഴുക്കിൽപ്പെട്ടു കാണാതാവുകയായിരുന്നു.ഫയർഫോഴ്സും പേലീസും തെരച്ചിൽ തുടരുന്നു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.

netravati-river-one-drowns-four-rescued