മൊഗ്രാൽ പുത്തൂരിൽ എൻ.ഐ.എ റെയിഡ്


മൊഗ്രാൽപുത്തൂർ,ജനുവരി 25.2019 ● മൊഗ്രാൽ പുത്തൂരിൽ എൻ.ഐ.റെയിഡ്'. കേന്ദ്ര ഗവണ്മെന്റ്  തലത്തിൽ പ്രവർത്തിക്കുന്ന  ഒരു ഏജന്സിയുമായി ബന്ധു ള്ള ഒരു വ്യക്തിയുടെ  വീട്ടിലാണ് വ്യാഴാഴ്ച എൻ ,ഐ.എ റെയിഡ് നടത്തിയത്‌, ലോക്കൽ പോലീസിന്റെ സഹായത്തോടെയായിരുന്നു റെയിഡ്.
ദുബായിൽ നിന്നും രാജസ്ഥാനിലെത്തിയ മുഹമ്മദ് ഹുസൈൻ മൗലാനി എന്ന ബബ്ലുവിനെ എന്നയാളെ നേരത്തെ എൻ.ഐ.എ അറസ്റ്റു ചെയ്തിരുന്നു വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങൾ ആരോപിച്ചായിരുന്നു അറസ്റ്റ്. ഇയാളെ ചോദ്യം ചെയ്തതിൽ  നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികളെന്നാണ് അറിയുന്നത്. അനധികൃത പണമിടപാട് നടത്തുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്ക്  പണം ഇവരിലൂടെ കൈമാറിയെന്നും  സംശയിക്കുന്നുവത്രെ. എന്നാൽ റെയിഡിൽ എന്തെങ്കിലും രേഖകളോ മറ്റോ പിടിച്ചെടുത്തതായി അറിയില്ലെന്ന് കാസറഗോഡ് പോലീസ് പറഞ്ഞു.
keyword :n.i.araid-mogralputhur