മുസ്ലിം ലീഗ് ജന ജാഗ്രത സദസ്സ് 24 ന് ബന്തിയോടിൽ കുഞ്ഞാലികുട്ടി സംബന്ധിക്കും


ഉപ്പള: ഹർത്താലിന്റെ മറവിൽ മഞ്ചേശ്വരം മണ്ഡലത്തെ കലാപഭൂമിയാകാനുള്ള ബിജെപി- ആർ എസ് എസ് സംഘ് പരിവാർ സംഘടനകളുടെ ഗൂഡ നീക്കത്തിനെതിരെയും ഫാസിഷ്റ്റ് ഭീകരതയ്കെതിരെയും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജന ജാഗ്രത സദസ്സ് 24-01-2019 ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ബന്തിയോട് വെച്ച് നടക്കും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം.പി ഉത്ഘാടനം ചെയ്യും ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തും സംസ്ഥാന ട്രഷറർ സി ടി അഹമ്മദലി, ജില്ല പ്രസിഡണ്ട് എം സി ഖമറുദ്ധീൻ, ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ, എൻ എ നെല്ലിക്കുന്ന് എം എൽ എ തുടങ്ങി പാർട്ടിയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ല നേതാക്കൾ സംബന്ധിക്കും
keyword : muslimleaguepeoplecautioncrowd-on24atbandiyod-attendingpkkunjalikutty