സംഘ്പരിവാർ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കരീം മൗലവിക്ക് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സഹായധനം കൈമാറിഉപ്പള :   ജനുവരി21,2019  ● ജനുവരി നാലാം തീയതിയിലെ ഹർത്താലിനോ ടനുബന്ധിച്ച് ബി ജെ പി സംഘപരിവാർ പ്രവർത്തകരുടെ  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കരീം മൗലവിക്ക് സഹായഹസ്‌തവുമായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം  കമ്മിറ്റി.ചികിത്സാ സഹായധനത്തിലേക്ക് ആദ്യ ഗഡുവായ  മൂന്ന് ലക്ഷം രൂപ കരീം മൗലവിയുടെ കുടുംബത്തിന് കൈമാറി. മുസ്ലിം ലീഗ്‌ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്  ടി എ  മൂസ ജനറൽ സെക്രട്ടറി എം  അബ്ബാസ് ട്രഷറർ അഷ്‌റഫ് കർള,യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ്   ഭാരവാഹികളായ ഹമീദ്, കുഞ്ഞാലി, അന്തുഞ്ഞി  ഹാജി, സെഡ് എ കയ്യാർ , ഹംസ മൊഗ്രാൽ, നിയാസ്, നൗഫൽ ബായാർ തുടങ്ങിയവർ സംബന്ധിച്ചു
keyword: kareem musliyar manjeswaram mandalam muslim league fund