രാകേഷ് കൊലപാതകം; കൊലയാളിയെ കണ്ടെത്തിയതായി മംഗളൂരു പോലീസ്


മംഗളൂരു:  ജനുവരി 05.2019. മംഗളൂരു പഞ്ചിമൊഗറുവിൽ കൊല്ലപ്പെട്ട രാകേഷി(26) ന്റെ കൊലയാളിയെ കണ്ടെത്തിയതായി മംഗളൂരു പോലീസ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവേയാണ് നഗരത്തിലെ എഞ്ചിനീയറിംഗ് കടയിലെ ജീവനക്കാരനായ രാകേഷ്  വെട്ടേറ്റ് മരിച്ചത്. ഇയാളുടെ കാമുകിയുടെ മൂത്ത  സഹോദരനാണ് കൊല നടത്തിയതെന്നാണ് ഇപ്പോൾ പോലീസ് കണ്ടെത്തിയിരിക്കുന്നത്. രാകേഷിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഇയാളും സഹായിയും രക്ഷപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. 

ഏതാനും മാസങ്ങളായത്രെ സുനിലിന്റെ ഇളയ സഹോദരിയുമായി രാകേഷ് സ്നേഹത്തിലായിട്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സുനിൽ ഒരു കേസിലകപ്പെട്ട് ജയിലിലായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സഹോദരിയുമായി ഇയാൾ സ്നേഹത്തിലായിരുന്നെന്നും താൻ ജയിലായിരുന്നപ്പോൾ രാകേഷ് വീട്ടിൽ സഹോദരിയെ കാണാനെത്തിയിരുന്ന വിവരവും അറിയുന്നത്. 

തുടർന്ന് ബന്ധം ഒഴിയാൻ ആവശ്യപ്പെട്ട് രാകേഷിന് ഇയാൾ ശാസനം നൽകിയിരുന്നു. എന്നാൽ രാകേഷ് ഫോൺ വഴി ബന്ധം തടർന്നു.
കഴിഞ്ഞ വ്യാഴാഴ്ച പ്രശ്നം സംസാരിച്ചു തീർക്കാൻ സുനിൽ രാകേഷിനെ വിളിക്കുകയും പഞ്ചിമൊഗറുവിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു.
.രാകേഷ് തന്റെ സ്കൂട്ടറിൽ അവിടേക്ക് പുറപ്പെട്ടെങ്കിലും വഴിമധ്യേ സുനിൽ ബൈക്ക് തടഞ്ഞു. സംസാരത്തിനിടെ തർക്കം ഉണ്ടാവുകയും പിന്നിട് കയ്യാങ്കളിയിൽ എത്തകയുമായിരുന്നു. ഇതിനിടയിൽ സുനിൽ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് രാകേഷിനെ കുത്തി വീഴ്ത്തി, ബൈക്കിൽ രക്ഷപ്പെട്ടു.

കാവൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലേക്ക് വെളിച്ചം വീശിയത്. നേരത്തെ സുഹൃത്തുക്കളായിരുന്ന സുനിലും രാകേഷും പിന്നീട് അകലുകയായിരുന്നു. കഞ്ചാവ് കച്ചവടമായി ബന്ധപ്പെട്ടവരായിരുന്നു രണ്ടു പേരെങ്കിലും കുറച്ച് കാലമായി രാകേഷ് ഇതിൽ നിന്നും വിട്ട് എഞ്ചിനീയറിംഗ് കടയിൽ ജോലി ചെയ്തു വരികയായിരുന്നു.

mangalore, news, GoldKing-ad, മംഗലുറു, ദേശീയം, Murder of Rakesh; Mangaluru police detected accused .