ഹസനബ വധം; അഞ്ച് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു


ഉഡുപ്പി:  ജനുവരി 05.2019. കന്നുകാലി വ്യാപാരിയായ മംഗളുരുവിലെ ഹസനബയെ ഉഡുപ്പി പെരദൂരിൽ വെച്ച് വാൻ തടഞ്ഞു നിർത്തി കൊല ചെയ്ത കേസിൽ അഞ്ച് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. പെരദൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരും ബജ്റംഗ്ദൾ പ്രവർത്തകരും ചേർന്ന് ഹസനബയെ കൊലപ്പെടുത്തി വഴിയിൽ ഉപേക്ഷിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ബംഗളൂരു ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സിംഗിൾ ബെഞ്ച് ജഡ്ജ്  കെ.എസ് മുഗ്ദൽ പ്രസാദ് ആണ് വാദം കേട്ടത്. എന്നാൽ കേസിലെ ഒന്നാം പ്രതി സുരേഷ് മെൻഡന് ജാമ്യം നൽകാൻ കോടതി വിസമ്മതിച്ചു.

murder of Hasanabba; bail for 5 accused, mangalore, news, skyler-ad, news, ദേശീയം, മംഗലുറു.