വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രെ ക​ല്ലെ​റി​ഞ്ഞു ആക്രമിച്ച സംഭവം; ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​കാ​ന്തി​നെ​തി​രേ കേ​സെ​ടു​ക്കണം-പി. ​ക​രു​ണാ​ക​ര​ന്‍ എം​പി


കാ​സ​ർ​ഗോ​ഡ്: ജനുവരി 02.2019. വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രെ ക​ല്ലെ​റി​ഞ്ഞു ആക്രമിച്ച സം​ഭ​വ​ത്തി​ല്‍ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​കാ​ന്തി​നെ​തി​രേ ഗൂ​ഢാ​ലോ​ച​ന കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്ക​ണ​മെ​ന്ന് പി. ​ക​രു​ണാ​ക​ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ് കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. 

ചേ​റ്റു​കു​ണ്ടി​ല്‍ വ​നി​താ മ​തി​ലി​ല്‍ അ​ണി​നി​ര​ന്ന പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണ് ആ​ര്‍​എ​സ്എ​സ്-​ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ച​ത്.13 വ​നി​ത​ക​ളാ​ണ് പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലു​ള്ള​ത്. സി​പി​എം ഉ​ദു​മ ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​മ​ണി​ക​ണ്ഠ​നും അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റു. അ​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യം പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ച് ക്യാ​മ​റ​ക​ള്‍ ത​ല്ലി​ത്ത​ക​ര്‍​ത്തു. നി​ര​വ​ധി പോ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ല്‍ ര​ണ്ടു​പേ​ര്‍ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 

kasaragod, kerala, news, P Karunakaran, Attack, MP Karunakaran against BJP president K Sreekanth