മൊഗ്രാൽ പുത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്മാർട്ട് റൂം നാളെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നാടിന് സമർപ്പിക്കുംകാസർകോട് : ജനുവരി 22 2019 : മൊഗ്രാൽ പുത്തൂർ ഹയർ സെക്കണ്ടറി സ്ക്കൂളിലെ സ്മാർട്ട് റൂമുകൾ നാളെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നാടിന് സമർപ്പിക്കും.സ്ക്കൂൾ വികസന സമിതിയുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികൾ. സന്നദ്ധ സംഘടനകൾ, അധ്യാപകർ ,ജീവനക്കാർ, വിവിധ ബാച്ചുകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ആദ്യ ഘട്ടത്തിൽ ഹയർ സെക്കണ്ടറി , ഹൈസ്ക്കൂൾ വിഭാഗത്തിലെ 25 ക്ലാസ് റൂമുകൾ സ്മാർട്ടാക്കിയത്.ഉച്ചക്ക് 2.30 ന് സ്ക്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീർ അധ്യക്ഷത വഹിക്കും. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ മുഖ്യാതിഥി ആയിരിക്കും. പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീൽ സ്വാഗതം പറയും.
keyword:mogralputthurhighersecondaryschoolsmartroom-tomorrowwillbesubmittedbypkkunjalikutty