പൊട്ടിപ്പൊളിഞ്ഞ് മൊഗ്രാൽ കോട്ട റോഡ് . റെസിഡൻസ് അസോസിയേഷൻ നിവേദനം നൽകി


മൊഗ്രാൽ: ജനുവരി 22 2019 പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമായ കുമ്പള പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കോട്ട റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന് നിവേദനം നൽകി. പതിനഞ്ചാം വാർഡ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തി നിവേദനം നൽകിയത്. റോഡിന്റെ ശോചനീയാവസ്ഥ തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്നും അദ്ധേഹം റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾക്ക് ഉറപ്പ് നൽകി. സംഘത്തിൽ ഭാരവാഹികളായ അബ്ദുൽ മന്നാൻ, ഷരീഫ് കോട്ട, അബ്ദുല്ലത്തീഫ് ജെ.എച്ച്.എൽ, മുആദ്, ഇജാസ് എന്നിവർ ഉണ്ടായിരുന്നു.
keyword : mogralkottaroad-petition-districtpanchayathroad