മൊഗ്രാൽ മിലാദ് നഗർ കോൺക്രീറ്റ് റോഡ് തുറന്നു.


 മൊഗ്രാൽ: ജനുവരി 14.2019 ●ഹാർബർ ഫണ്ട് ഉപയോഗപ്പെടുത്തി 44 ലക്ഷം രൂപ ചിലവിൽ 500 മീറ്ററിൽ മൊഗ്രാൽ മിലാദ് നഗറിൽ നിർമ്മിച്ച കോൺഗ്രീറ്റ് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു.
           പരേതനായ പി. ബി. അബ്ദുൽ റസ്സാഖ് എം. എൽ. എ യുടെ നേരത്തെയുള്ള ശ്രമഫലമായാണ് പൊട്ടിപ്പൊളിഞ്ഞു കിടന്ന മിലാദ് നഗർ റോഡിന് കോൺഗ്രീറ്റ് ചെയ്യാൻ ഹാർബർ ഫണ്ട് ലഭ്യമാക്കിയത്.  ഒരു മാസം കൊണ്ട് തന്നെ ജോലികൾ പൂർത്തിയാക്കുകയും ചെയ്തു. റോഡ് ഗതാഗതയോഗ്യമാക്കാൻ വർഷങ്ങളോളമായി പ്രദേശവാസികൾ ആവശ്യപ്പെട്ടു വരികയായിരുന്നു. 
       ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി. ബഷീർ റോഡിന്റെ ഉൽഘാടന കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ഖൈറുന്നിസ  - അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ആയിഷാ - മുഹമ്മദ് , സെയിദ് ഹാദി തങ്ങൾ , ടി. എം. ശുഐബ് , എ. എം. സിദ്ധീഖ് റഹ്മാൻ, റിയാസ് മൊഗ്രാൽ, മുഹമ്മദ് അബ്കോ, അബ്ദുൽ ഖാദർ. കെ. കെ, മുസ്തഫ എം. പി, കെ. എ. മുഹമ്മദ്, ഷാഫി മിലാദ് നഗർ, കെ. പി. നിയാസ്, എന്നിവർ പ്രസംഗിച്ചു.
സി. എച്ച്. അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.
keywords : mogral deenar nagar new road conrete road opened