മൊഗ്രാൽ പുത്തൂർ ഗ്രാമോത്സവം, വിളംബര ജാഥ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി


മൊഗ്രാൽ പുത്തൂർ : ജനുവരി 01.2019. 45 ദിവസത്തോളം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തുന്ന മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ഗ്രാമോത്സവം 2018 - 19 ന്റെ വിളംബര ജാഥ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മൊഗ്രാൽ പുത്തൂർ ടൗണിൽ വെച്ച് മുൻ തദ്ധേശ സ്വയം ഭരണ വകുപ്പ് മന്ത്രി സി.ടി.അഹ്മ്മദലി ഫ്ലാഗ് ഓഫ് ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീൽ. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ. മുൻ ജനപ്രതിനിധികൾ. രാഷ്ട്രീയ- സാമൂഹ്യ -സാംസ്ക്കാരിക സന്നദ്ധ സംഘടന പ്രവർത്തകർ, ക്ലബ്ബ് പ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, കുടുംബശ്രീ .അംഗൻവാടി- തൊഴിലുറപ്പ് പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ അണിനിരന്ന വിളംബര ജാഥ പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു.

mogral puthur, kasaragod, kerala, news, Mogral Puthur gramolsavam ends.