പണി മുടക്ക്‌ ദിനത്തിലും പണിമുടക്കാതെ മൊഗ്രാൽ പുത്തൂർ വൈറ്റ്‌ ഗാർഡ്‌ ടീം


മൊഗ്രാൽ പുത്തൂർ, ജനുവരി 09.2018 ● ദേശീയ പണി മുടക്ക്‌ ദിനത്തിലും വിശ്രമമില്ലാതെ സേവനത്തിലേർപ്പെട്ടിരിക്കുകയാണ്‌ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത്‌ ലീഗിന്റെ വൈറ്റ്‌ ഗാർഡ്‌ പ്രവർത്തകർ

ചൗക്കി ആസാദ്‌ നഗറിലെ നിർദ്ധന കുടുംബത്തിന്‌ നിർമ്മിക്കുന്ന വീടിന്റെ തറ മണ്ണ്‌ ഇട്ട്‌ നികത്തുന്ന പ്രവർത്തിയാണ്‌ യൂത്ത്‌ ലീഗ്‌ വൈറ്റ്‌ ഗാർഡ്‌ (ദുരന്ത നിവാരണ സേന) പ്രവർത്തകർ പണിമുടക്ക്‌ ദിനത്തിൽ ചെയ്ത്‌ തീർത്തത്‌

യൂത്ത്‌ ലീഗ്‌ യുവജന യാത്ര സമാപന വേദിയിലെ വൈറ്റ്‌ ഗാർഡ്‌ ടീം പ്രഖ്യാപനത്തോടെ പ്രദേശത്ത്‌ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത്‌ ചെയ്യ്ത്‌ തീർക്കുന്നതിൽ വൈറ്റ്‌ ഗാർഡ്‌ ടീം ശ്രദ്ധ പതിപ്പിച്ചിരുന്നു.

നേരത്തെ ആസാദ്‌ നഗർ പായിച്ചാൽ റോഡ്‌ ശ്രമദാനത്തിലൂടെ ഇവർ ഗതാഗത യോഗ്യമാക്കി, ആസാദ്‌ നഗറിലെ കേടായ തെരുവ്‌ വിളക്കുകൾ നന്നാക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ പുതിയത്‌ സ്ഥാപിക്കുകയും ചെയ്ത്‌ പ്രശംസ പിടിച്ച്‌ പറ്റിയിട്ടുണ്ട്‌

യൂത്ത്‌ ലീഗ്‌ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുജീബ്‌ കമ്പാർ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ ലീഗ്‌ പഞ്ചായത്ത്‌ സെക്രട്ടറി നവാസ്‌ എരിയാൽ, വൈറ്റ്‌ ഗാർഡ്‌ അംഗങ്ങളായ മുജീബ്‌ ലിബാസ്‌, ജാഫർ കുദിറത്ത്‌, ഹാരിസ്‌ എരിയാൽ, അമീർ കോട്ടക്കുന്ന്, അൽതാഫ്‌ ആസാദ്‌, മുഹമ്മദ്‌, അഹമ്മദ്‌, എന്നിവർ നേതൃത്വം നൽകി.