മഞ്ചേശ്വരം മൊർത്തണയിൽ ആർ എസ് എസ് ആയുധ പരിശീലനം നടത്തുന്നതായി പരാതി


കുമ്പള ജനുവരി 10.2019 ●  മഞ്ചേശ്വരം മൊർത്തണയിൽ ആർ എസ് എസ് ആയുധ പരിശീലനം നടത്തുന്നതായി നാട്ടുകാർ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. 

ഇതു സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് ഒപ്പുശേഖരിച്ച് ജില്ല പൊലീസ് മേധാവി, കുമ്പള സർക്കിൾ ഇൻസ്പെക്ടർ, മഞ്ചേശ്വരം എസ് ഐ എന്നിവർക്ക് പരാതി നൽകിയതായും നാട്ടുകാർ പറഞ്ഞു. ഹർത്താലിന്റെ മറവിൽ മൊർത്തണയിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഈ ആർ എസ് എസ് സംഘമാണെന്നും ഇക്കാര്യം പൊലീസിനെ അറിയിച്ചുവെന്ന വിരോധത്തിൽ ഈ സംഘം നിരപരാധികളായ നാട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതായും നാട്ടുകാർ ആരോപിച്ചു. വളരെ സൗഹൃദപരമായി കഴിഞ്ഞിരുന്ന നാട്ടിൽ വർഗ്ഗീയത വളർത്തിയത് പ്രദേശത്തെ ആർ എസ് എസ് ആണെന്നും നിലവിൽ തൊപ്പി ധരിച്ച് മദ്റസയിൽ പോകുന്ന കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ആയുധ പരിശീലനവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസിൽ മുമ്പൊരിക്കൽ പരാതി നൽകിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

വാർത്ത സമ്മേളനത്തിൽ മുഹമ്മദലി, ഇഖ്ബാൽ, അഷ്റഫ് , ആസിഫ്, മുഹമ്മദ് അബ്ദുൽ റസാഖ് എന്നിവർ സംബന്ധിച്ചു.

manjeshwar, merthana, news, rss, practice,