കല്ലേറിൽ ലോറി ഡ്രൈവർക്ക് പരിക്ക്


കുമ്പള: ജനുവരി 04.2019. ദേശീയ പാതയിൽ ഷിറിയയിൽ വ്യാഴാഴ്ച രാത്രി ചരക്കു ലോറിക്കു നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു. കർണാടക ബണ്ട്വാൾ നിപ്പിനിയിലെ രാജേന്ദ്ര(47)നാണ് പരിക്കേറ്റത്. ഇയാളെ മംഗളൂരുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗളൂരുവിൽ നിന്ന് തലശ്ശേരിയിലേക്ക് പഞ്ചസാരയുമായി പോവുകയായിരുന്നു ചരക്കു ലോറി. ഷിറിയയിൽ വച്ച് ബൈക്കിലെത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞതെന്ന് ഡ്രൈവർ പൊലീസിൽ മൊഴി നൽകി. രാത്രി 12 മണിയോടെയാണ് സംഭവം.

Lorry driver injured in stone pelting, kumbla, kasaragod, kerala, news, jhl builders ad.