കുമ്പള, ജനുവരി 30.2019 ● പഠിച്ചുനേടിയ അറിവുകള്‍ സമൂഹത്തോട് പങ്കുവയ്ക്കാന്‍ കുട്ടികളെ പ്രാപ്തരാക്കി പുത്തിഗെയില്‍ ഒരുക്കിയ പഠനോത്സവം ശ്രദ്ധേയമായി. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ചുവടുവച്ച് പുത്തിഗെ എ.ജെ.ബി സ്കൂളിലാണ് ' പുത്തിഗെ ഗരിമ' എന്ന പേരില്‍ ജനകീയ പങ്കാളിത്തത്തോടെ പഠനോത്സവം സംഘടിപ്പിച്ചത്. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ പഠന പ്രവര്‍ത്തനങ്ങളിലൂടെ നാളിതുവരെയായി ആര്‍ജ്ജിച്ച നൈപുണികള്‍ കുട്ടികള്‍ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചു. നൂറുകണക്കിന് രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും കുട്ടികളുമായി സംവദിച്ചു. ഗണിതം, ഭാഷ, പരിസരപഠനം എന്നീ വിഷയങ്ങളില്‍ പ്രത്യേകം സ്റ്റാളുകള്‍ ക്രമീകരിച്ചാണ് മികവ് പ്രവര്‍ത്തനങ്ങളുമായി പഠനോത്സവം ഒരുക്കിയത് . വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും പഠനോത്സവത്തിന്റെ ഭാഗമായി . പുത്തിഗെ ഗ്രാമപഞ്ചായത്തംഗം ചന്ദ്രാവതി പരിപാടി ഉദ്ഘാടനം ചെയ്തു. സി.എം അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു.കെ.ഗോപാല, വേണുഗോപാല റൈ, അബൂബക്കര്‍ ഊജംപദാവ് എന്നിവര്‍ പ്രസംഗിച്ചു. സി.എച്ച് സുമന സ്വാഗതവും രാഹുല്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു. സിദ്ധിഖ് കയ്യാംകൂടല്‍, നാരായണ കുറുപ്പ്, രജേഷ് കോടിച്ചാല്, സൈനബ മരക്കാട്, സെറീന തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
keyword :lerningskills-puthigegarima