കുമ്പള കണിപുര ക്ഷേത്ര ഉത്സവം നന്നായി നടന്നതിൽ സംഘപരിവാറിന് മനോവിഷമം-സി.പി.എംകുമ്പള, ജനുവരി 29.2019 ● പ്രസിദ്ധമായ കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം നന്നായി നടന്നതിൽ സംഘപരിവാറും ബി.ജെ.പിയും അങ്കലാപ്പിലാണെന്ന് സി.പി.എം. വർഷങ്ങളുടെ പഴക്കമുള്ള ക്ഷേത്ര ഉത്സവം കുമ്പളയുടെ മത സൗഹാർദ്ധത്തിന്റെ കെടാവിളക്കാണ്. പുണ്യപുരാതനമായ കമ്പള കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ മറപറ്റി വിശ്വാസത്തിന്റെ പേരിൽ വർഗ്ഗീയ സംഘർഷമുണ്ടാക്കാനും കഴിഞ്ഞ കുറച്ചു വർഷമായി സംഘപരിവാർ ശ്രമിച്ചുകൊണ്ടിരുന്നതായും പാർട്ടി ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് ഒരു സംഘർഷവും നിലനിൽക്കാത്ത സമയത്ത് കുമ്പള ഉറൂസ് കമ്മിറ്റി ആഫീസ് തകർത്ത് ബോധപൂർവ്വം സംഘർഷമുണ്ടാക്കാൻ സംഘപരിവാർ ശ്രമിച്ചത്. അതിനെ തകർത്തത് ഡി.വൈ.എഫ്.ഐയുടെ ഇടപെടലാണ്. ഉത്സവത്തെ സംഘപരിവാറിന്റെ പരിപാടിയാക്കാൻ വലിയ ശ്രമമാണ് നടത്തിയത്.

പോലീസിന്റെ മാതൃകാ പരമായ ഇടപെടൽ ഉത്സവം സമാധാനപരമായി നടത്തുന്നതിൽ വലിയ പങ്കുവഹിച്ചു .പോലീസ് വിളിച്ചു ചേർത്ത ഉത്സവവുമായി ബന്ധപ്പെട്ട യോഗത്തിൽ ചർച്ച ചെയ്‌ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, എ.എസ്.പിയുടെ സാന്നിധ്യത്തിൽ തീരുമാനമെടുത്തത് പ്രകാരമാണ് ഉത്സവം നടന്നത്. ഈ യോഗത്തിൽ സംഘപരിവാർ പ്രതിനിധികൾ പങ്കെടുക്കുകയും തീരുമാനങ്ങൾ അംഗീകരിക്കുകയും ചെയ്തതാണ്. ബോധപൂർവ്വം ശബരിമല വിഷയത്തിൽ സംഘപരിവാർ നടത്തിയ കള്ള പ്രചരണം പോലെ കുമ്പള ഉത്സവത്തിന്റെ മറവിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് സംഘപരിവാറും ബി ജെ പിയും ശ്രമിക്കുന്നത്. ഇതിൽ വിശ്വാസികൾ വഞ്ചിതരാവരുതെന്ന് സി.പി.എം കുമ്പള ഏരിയാ കമ്മിറ്റി അഭ്യർത്ഥിച്ചു. വെടിക്കെട്ട് സമയം മാറ്റിയത് പോലീസോ മാറ്റാരെങ്കിലുമോ അല്ല ദൈവത്തിന് ഉറക്കം കിട്ടുന്നില്ല എന്ന കാരണം പറഞ്ഞു തന്ത്രികളാണ് സമയം പത്ത് മണിക്ക് മുമ്പ് വേണമെന്ന് തീരുമാനിച്ചതെന്ന് നേതാക്കൾ പറഞ്ഞു.

ഇത് സി.പി. എമ്മിന്റെ തലയിൽ കെട്ടിവെക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്.

ഈ ഉത്സവത്തിൽ കഴിഞ്ഞ കാലങ്ങളിലെല്ലാം വെടിക്കെട്ടിന് തിരികൊളുത്തുന്നത് പരമ്പരാഗതമായി ഈ ജോലി ചെയ്തു വരുന്ന മുഹമ്മദും ഇപ്പോൾ അവരുടെ കുടുംബവുമാണ്. ഇത് മതേതരത്വത്തിന്റെ ഉത്തമ മാതൃകയാണ്. ഹിന്ദു ഐക്യവേദിയുടെ പേരിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തികമായും ആത്മീയമായും ചൂഷണം ചെയ്യുന്ന ഉടായിപ്പ് സംഘമാണ് കുമ്പളയിലെ ഹിന്ദു ഐക്യവേദി നേതാക്കൾ എന്ന് സി.പി.എം ആരോപിച്ചു.
ഹിന്ദു ഐക്യവേദി നേതാവ് സന്ദീപ് ഗട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അയ്യപ്പവിളക്ക് ദിവസം ഗുരുസ്വാമിയെ കയ്യേറ്റം ചെയ്തതും ഇവർ തന്നെയാണ്. വെടിയുത്സവത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക പരിപാടികൾ തടഞ്ഞതും ഉത്സവത്തെ വർഷങ്ങർക്ക് മുമ്പ് കലാപ സമാനമായ സംഘർഷത്തിന് നേത്യത്വം നൽകി തകർക്കാൻ ശ്രമിച്ചതും ഇതേ തട്ടിപ്പ് സംഘമാണ്. ഈ വർഷം അയ്യപ്പവിളക്ക് ഉത്സവവും കുമ്പള വെടിക്കെട്ട് മഹോത്സവവും നന്നായി സമാധാനപരമായി നടന്നത് സി.പി എമ്മും പോലീസും നടത്തിയ ജാഗ്രത മൂലമാണ് ഇതിൽ അസൂയാലുക്കളായ സംഘ പരിവാർ സംഘം നടത്തുന്ന കള്ള പ്രചാരണങ്ങളെ വിശ്വാസികൾ തള്ളിക്കളയണമെന്നും ഇത്തരം തട്ടിപ്പ് സംഘങ്ങള ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും സി.പി.എം കുമ്പള ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. നേരത്തെ ഹിന്ദു ഐക്യവേദി നേതാവായ ദിനേശനെ ഇപ്പോൾ നാട്ടിൽ കാണുന്നില്ല, കാരണം അമ്പലത്തിന്റെ പേരിൽ കുറി നടത്തി നിരവധി ഹിന്ദുക്കളെ സാമ്പത്തികമായി പറ്റിച്ച് നാട് കടന്നതാണ്. ബ്ലേഡ് മാഫിയയും തട്ടിപ്പ് സംഘവുമാണ് ഇതിന്റെ നേതാക്കൾ.
വർഷങ്ങളായി കുമ്പള ഗ്രൗണ്ടിൽ നടന്നുകൊണ്ടിരുന്ന അയ്യപ്പ വിളക്ക് മഹോത്സവം അലങ്കോലമാക്കിയതും ഇവർ തന്നെയാണ്. പരിപാടി നടത്താനുള്ള അനുമതി നിഷേധിച്ചതും സംഘ പരിവാർ തന്നെയാണെന്നും പാർട്ടി കുറ്റപെടുത്തി.
keyword : kumbla-kanippura-templeutsav-cpm-sangparivar