കുമ്പള കണിപുര ക്ഷേത്രോത്സവത്തിന് കൊടിയേറി; 17 ന് വെടിക്കെട്ട്


കുമ്പള ജനുവരി 14.2019 ● കുമ്പളയിലെ ശ്രീകണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വാർഷിക വെടിക്കെട്ടുത്സവം വ്യാഴാഴ്ച നടക്കും. വെടിക്കെട്ടുത്സവത്തിന് സമാരംഭം കുറിച്ചു കൊണ്ട് തിങ്കളാഴ്ച ഉച്ചയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ പ്രഗത്ഭരായ തന്ത്രിമാരുടെ കാർമ്മികത്വത്തിൽ പൗരപ്രമുഖരുടെ സാന്നിധ്യത്തിൽ വച്ച് ധ്വജാരോഹണം നടന്നു. 

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ പരിപാടികളോടനുബന്ധിച്ച് ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.

kumbla, fest, news,