കടയിൽ സ്വർണം വിൽക്കാനെത്തിയ ആൾ സ്വർണം ഉപേക്ഷിച്ച് കടന്നു കളഞ്ഞു


കുമ്പള ജനുവരി 16.2019 ● കടയിൽ സ്വർണ്ണം വിൽക്കാനെത്തിയ യുവാവ് സ്വർണം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. കുമ്പളയിലെ രാജധാനി ജ്വല്ലറിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

വിൽപനക്ക് കൊണ്ടുവന്ന സ്വർണമാലയെക്കുറിച്ച് കട ഉടമ ചോദ്യം ചെയ്തതോടെയാണ് യുവാവ് മുങ്ങിയത്.

രണ്ട് ദിവസം മുമ്പ് സ്വർണ്ണക്കട ഉടമകളുടെ വാട്സാപ്പ് ഗ്രൂപ്പിൽ കളവുപോയതായി കാണിച്ച് ഒരു സ്വർണമാലയുടെ പടം ഷെയർ ചെയ്തിരുന്നു. ഇത്തരം ആഭരണം വിൽപനയ്ക്കെത്താൻ സാധ്യതയുണ്ടെന്നും ഏതെങ്കിലും കടയിൽ ഈ മാലയെത്തിയാൽ ഉറപ്പു വരുത്തണമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. തതടിസ്ഥാനത്തിലാണ് ഉടമ യുവാവിനെ ചോദ്യം ചെയ്തത്. സ്വർണ്ണമാല കടയുടമ അബ്ദുൽ ഹമീദ് കുമ്പള എസ്.ഐ. ജയരാജിന് കുമ്പള പോലീസ് സ്റ്റേഷനിൽ വെച്ച് കൈമാറി.

kumbla,kasaragod,