മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ- കോളേജിൽ ബി എ അറബിക് അനുവദിക്കുക കെ എ ടി എഫ്


ഉപ്പള, ജനുവരി 25.2019 ● മഞ്ചേശ്വരം  ഗോവിന്ദ പൈ ഗവ-കോളേജിൽ ബി എ അറബിക് അനുവദിക്കണമെന്ന് കേരള അറബി ക് ടീച്ചർസ് ഫെഡറേഷൻ  മഞ്ചേശ്വരം സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി തലത്തിൽ ഒന്നാം ഭാഷയായി അറബി തിരഞ്ഞെടുത്ത  വിദ്യാർഥികൾക്ക് ഉപരി പഠനത്തിനു അന്യ ജില്ലകളെ ആശ്രയിക്കേണ്ടിവരുന്നു.  ഇക്കാരണത്താൽ മിക്ക വിദ്യാർഥികൾക്കും തുടർ പഠനം നടത്താനുളള അവസരം നഷ്ടപ്പെടുന്നു.  ഇത് മനസ്സിലാക്കി ഗോവിന്ദ പൈ കോളേജിൽ എത്രയും  പെട്ടെന്ന് ബി എ അറബി തുടങ്ങാൻ  വേണ്ട നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. 

 ജനുവരി  31,  ഫെബ്രുവരി 1,2 തിയതികളിൽ വടകരയിൽ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥമാണ് സബ് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്.  കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ. കെ ആരിഫ് ഉദ് ഘാടനം ചെയ്തു  സബ് ജില്ലാ പ്രസിഡന്റ് കരീം ഉപ്പള അദ്ധ്യ ക്ഷത വഹിച്ചു  യഹ്യാഖാൻ ,സുബൈദ ടീച്ചർ, സുബൈർ, അഷ്റഫ് കെ വി സംസാരിച്ചു . റിയാസ് വാഫി ഖിറാഅത് നടത്തി .സബ് ജില്ലാ സെക്രട്ടറി അബ്ദുൽ റസാഖ് കട്ടത്തടുക്ക സ്വാഗതവും ട്രഷറർ ബഷീർ കളിയൂർ നന്ദിയും പറഞ്ഞു.
keyword : katfdemandsbaarabicingovindapaicollage