വനത്തിൽ എക്സൈസിനെ കണ്ട നായാട്ടു സംഘം കാട്ടുപന്നിയിറച്ചിയും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെട്ടു


കാസറഗോഡ് ജനുവരി 16.2019 ● എക്സൈസ് റെയ്ഡിനിടെ കല്ലക്കട്ടവനത്തിൽ കാട്ടുപന്നിയെ മുറിച്ച് വില്പന നടത്തുന്ന സംഘം പന്നിയെയും, ബൈക്കും.,മൊബൈൽ ഫോണും ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞു. കാസറഗോഡ് എക്സൈസ് റെയ്ഞ്ച് ഇൻസ്പകർ പ്രവീണിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. കല്ലക്കട്ട ഭാഗങ്ങളിൽ മദ്യവില്പനയുമായി ബന്ധപ്പെട്ട റെയ്ഡിനിടെയാണ് കാട്ടുപന്നിയുടെ ഇറച്ചി വില്പന നടത്തുന്ന സം ഘം എക്സൈസുകാരെ കണ്ട് ഓടി രക്ഷപെട്ടത്.സംഘം ഉപേക്ഷിച്ച പന്നി ഇറച്ചിയും, ബൈക്കും ,മൊബൈൽഫോണും കസ്റ്റഡിയിലെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്‌ കൈമാറി. റെയ്ഡിൽ, പ്രിവന്റീവ് ഓഫിസർമാരായ, അബ്ദുല്ല, പി.രാജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ രമേശൻ, ബാബുരാജ് എന്നിവരുമുണ്ടായിരുന്നു.

kasaragod,