കരീം മുസ്‌ലിയാർ വധശ്രമ കേസ്; മുസ്ലിം ലീഗ് നേതാക്കൾ അന്വേഷണ ഉദ്യോഗസ്ഥനെ കണ്ടു

കാസർകോട്: ജനുവരി 24,2019 : ബായാർ കരീം മുസ്ലിയാർ വധശ്രമ കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതാക്കൾ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ.സിബി തോമസിനെ കണ്ടു. കേസിലെ  പ്രധാന പ്രതികളായ ദിനേശ്, ചന്ദ്രഹാസൻ എന്നിവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന കലാപങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്നത്  കർണ്ണാടകയിൽ നിന്നുള്ള സ്ഥിരം ഗുണ്ടകളാണ്. ഇത്തരം ഗുണ്ടകളെയും ഒത്താശ ചെയ്യുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് മാതൃകാ പരമായ ശിക്ഷ വാങ്ങി കൊടുക്കാൻ തയ്യാറാകണമെന്നും നേതാക്കൾ പറഞ്ഞു. മുസ്ലിം ലീഗ്  മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നേതാക്കളായ എം  അബ്ബാസ്,അഷ്‌റഫ് കർള ,എ കെ ആരിഫ് ,അഡ്വക്കറ്റ് സക്കീർ അഹമ്മദ്,അസീസ് കളത്തൂർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്
keyword :kareemmusliyarassassinationattemptcase-muslimleagueleadersmettheinvestigatingofficer