ജോഡ്കല്ലിൽ ക്ലബ്ബ് കെട്ടിടം ഉദ്ഘാടനം നാളെ

കുമ്പള:ജനുവരി 05.2019. ജോഡുകല്ല് ആദർശ് നഗർ ജനാർദ്ദന കലാവൃന്ദയ്ക്ക് വേണ്ടി നിർമ്മിച്ച പുതിയ  കെട്ടിടത്തിന്റെ ഉദ്ഘാടനം  ഞായറാഴ്ച നടക്കും. കർണാടക ലെജിസ്ലേറ്റീവ് അസംബ്ലി കൗൺസിൽ ചെയർമാൻ കെ.പ്രതാപ് ചന്ദ്ര ഷെട്ടി ഉദ്ഘാടനം  ചെയ്യും. ക്ലബ് പ്രസിഡന്റ് ലക്ഷ്മണ മടന്തൂർ അധ്യക്ഷത വഹിക്കും. മംഗളൂരു പൊലീസ് കമ്മീഷണർ ടി.ആർ.സുരേഷ് ഐ പി എസ് മുഖ്യാതിഥിയായിരിക്കും.
   സയ്യിദ്‌ പൂക്കോയ തങ്ങൾ കയ്യാർ,  സ്നേഹാലയ സ്ഥാപകൻ ജോസഫ് ക്രാസ്ത, മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷാഹുൽ ഹമീദ് ബന്തിയോട്, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എൻ  കൃഷ്ണ ഭട്ട് തുടങ്ങിയവർ  സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാകായിക  മത്സരങ്ങൾ സംഘടിപ്പിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ക്ലബ് ട്രഷറർ എം എൻ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് ഉപഹാരങ്ങൾ  വിതരണം ചെയ്യും. ജി പി എം  കോളജ് അസി. പ്രൊഫ. ശിവശങ്കർ,  മഞ്ചേശ്വരം ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് എ കെ എം  അഷ്റഫ് , ജില്ല പഞ്ചായത്ത്  സ്റ്റാന്റിങ്  കമ്മിറ്റി ചെയർമാൻ ഹർഷാദ്  വൊർക്കാടി തുടങ്ങിയവർ സംബന്ധിക്കും.
ചടങ്ങിൽ കന്നട പ്പോർട്സ് റിപോർട്ടർ എസ്. ജഗദീഷ്ചന്ദ്ര അഞ്ചൻ സുതേർപേട്ടെ, പ്രവാസി വ്യാപാരി സിദ്ദീഖ് കെ.കെ. നഗർ, പേപ്പർ ഏജന്റ് രാമചന്ദ്ര പട്ള, കർഷകരായ ലാറൻസ്  ഡിസൂസ, അന്തുഞ്ഞി ജോഡുകല്ല്, അധ്യാപിക പ്രേമലത ജോഡുകല്ല്, യുവകർഷകൻ ചന്ദ്രകാന്ത ഷെട്ടി ദേരമ്പള എന്നിവരെ ആദരിക്കും.
       വാർത്ത സമ്മേളനത്തിൽ സെഡ് എ കയ്യാർ, സമ്പത് കുമാർ, ഫാറൂഖ് കെ.കെ.നഗർ,  ഖാലിദ് ജോഡുകല്ല് എന്നിവർ സംബന്ധിച്ചു.