ഐ.എൻ.എൽ.അഖിലേന്ത്യാ ഭാരവാഹികളെ തെരെഞ്ഞെടുത്തു പ്രൊഫ: മുഹമ്മദ് സുലൈമാൻ പ്രസിഡന്റ് ; കെ എസ് ഫക്രുദ്ദീൻ വൈസ് പ്രസിഡണ്ട്

ബാംഗ്ലൂർ: ജനുവരി 13.2019  ●ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ.) അഖിലേന്ത്യാ കമ്മിറ്റി നിലവിൽ വന്നു. ദേശീയ എക്സിക്യൂട്ടീവ് കോൺഫറൻസ് ബാംഗ്ലൂരിൽ ചേർന്നു. പ്രൊഫസർ മുഹമ്മദ് സുലൈമാൻ സാഹിബ് വീണ്ടും അഖിലേന്ത്യാ പ്രസിഡണ്ടായും പി.സി.കുരീൽ (യു.പി.) വർക്കിംഗ് പ്രസിഡണ്ടായും അഹമദ് ദേവർ കോവിൽ (കേരളം) ജനറൽ സെക്രട്ടറിയായും ഡോ: എ.എ.അമീൻ (കേരളം) ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. പുതുതായി കേരളത്തിൽ നിന്ന് കെ.എസ്. ഫക്രുദ്ദീൻ ഹാജി ദേശീയ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികളായി
മുഹമ്മദ് ഇഖ്ബാൽ സഫർ (ബിഹാർ), എ.ആർ. മില്ലി (മഹാരാഷ്ട്ര), നാഗൈ ഹുസൈൻ (തമിഴ്നാട്), മഖ്ബൂൽ ഹസൻ (യു.പി.), ഫഹീം സിദ്ദീഖി (യു.പി.) എന്നിവർ  വൈസ് പ്രസിഡണ്ടുമാരായും അഡ്വ: എം.ജി.കെ. നിസാമുദ്ദീൻ (മുൻ തമിഴ്നാട് എം.എൽ.എ.), മുസമ്മിൽ ഹുസൈൻ (ഡൽഹി), ഗോപാൽ (യു.പി.) എന്നിവർ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
key words : inl  all india ksfakruddeen uppala