സെക്യൂരിറ്റി ജീവനക്കാരന് ബൈക്കിടിച്ച് പരിക്ക്


കുമ്പള ജനുവരി 09.2018 ● സെക്യൂരിറ്റി ജീവനക്കാരന് ബൈക്കിടിച്ച് പരിക്കേറ്റു. കുമ്പള ഭാസ്കര നഗറിൽ താമസക്കാരനും കാസർകോട്ട് സെക്യൂരിറ്റി ജീവനക്കാരനുമായ പ്രഭാകര റാവു (59) വിനാണ് പരിക്ക്. വീട്ടിലേക്ക് നടന്നു പോകവെ ഭാസ്കരനഗറിൽ വച്ച് പിന്നിൽ നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ഇയാളെ അതുവഴി വന്ന കുമ്പള സി ഐ കെ പ്രേംസദനാണ് ആശുപത്രിയിലെത്തിച്ചത്. വിദഗ്ദ ചികിത്സയ്ക്കായി ഇയാളെ പിന്നീട് മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോയി.

bike,hits,injured,