ഐസ്ക്രീം കേസ്; വി.എസിന് കോടതിയുടെ രൂക്ഷ വിമർശംകൊ​ച്ചി, ജനുവരി 29.2019 ● ഐ​സ്ക്രീം പാ​ർ​ല​ർ കേ​സി​ൽ സ​ർ​ക്കാ​ർ പ്രതിഭാഗവുമായി ഒത്തുചേർന്ന് അട്ടിമറിക്കുന്നു എന്നാ പ്രാവിച്ച് ​ഹ​ർ​ജി​യു​മാ​യെ​ത്തി​യ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഹൈ​ക്കോ​ട​തി. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന, കു​ഴി​ച്ചു​മൂ​ടേ​ണ്ട കേ​സാ​ണി​തെ​ന്നു തു​റ​ന്ന​ടി​ച്ച കോ​ട​തി ഇ​ത്ത​രം കേ​സു​ക​ൾ​ക്കാ​യി സ​മ​യം ക​ള​യാ​നാ​കി​ല്ല​ന്നും വ്യ​ക്ത​മാ​ക്കി.
മുൻ മന്ത്രി പി.കെ, കുഞ്ഞാലിക്കുട്ടി കുടി ആരോപണ വിധേയനായ ഐസ് ക്രീം കേസിൽ
കേ​സി​ലെ എ​തി​ർ​ക​ക്ഷി​യാ​യ അ​ഡ്വ.​വി.​കെ.​രാ​ജു​വു​മാ​യി ചേ​ർ​ന്ന് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ വി.​എ​സി​ന്‍റെ വാ​ദം. അ​ട്ടി​മ​റി​ക്കേ​സി​ലെ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​യി​ല്ലെ​ന്നും വി.​എ​സ് വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു.


keyword :icecreamcase-VSscriticismofthecourt