"പൊള്ളയായ വാഗ്ദാനം" രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക കോടതികളുടെ അറിവോടെ വേണം; എം. സി. ഹാജി ട്രസ്റ്റ്


മൊഗ്രാൽ, ജനുവരി 30.2019 ● തെരഞ്ഞെടുപ്പ് വരുമ്പോൾ 5 വർഷത്തേക്കായി രാഷ്ട്രീയ പാർട്ടികൾ ഇറക്കുന്ന പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഭരണത്തിലേറിയാൽ പാലിക്കപ്പെടാതെ പോകുന്ന സാഹചര്യത്തിലും, വോട്ട് ബാങ്കിൽ മാത്രം ലക്ഷ്യമിട്ട് ഇറക്കുന്ന പൊള്ളയായ വാഗ്ദാനങ്ങളിലും വോട്ടർമാർ വഞ്ചിതരാകാതിരിക്കാൻ പ്രകടനപത്രിക കോടതികളുടെ അറിവോടെ വേണം പുറത്തിറക്കാനെന്ന് മൊഗ്രാൽ എം. സി. ഹാജി ചാരിറ്റബിൾ ട്രസ്റ്റ് ബോർഡ് യോഗം ആവശ്യപ്പെട്ടു.

വിലക്കയറ്റം തടയുന്നതിന് കർശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ പ്രകടന പത്രികയിൽ സർക്കാർ നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാനും കഴിഞ്ഞില്ലെന്ന് മാത്രമല്ല ഇന്ധനവില വർദ്ധനവിൽ സർവ്വകാല റെക്കോടാണുള്ളതും. ഇത് മൂലം ആവശ്യ സാധനങ്ങളുടെ വില വാനോളം ഉയരുകയും ചെയ്തു.
ശുദ്ധജല വിതരണം എല്ലാവർക്കും ലഭ്യമാക്കുമെന ഉറപ്പും പാലിക്കപ്പെട്ടില്ല, വിദേശ ബാങ്കുകളിലെ കള്ളപ്പണം കണ്ടെത്തുമെന്നും , സാദാരണക്കാർക്ക് ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുമെന്ന വാഗ്ദാനവും കടലാസിലൊതുങ്ങി. കർഷകരുടെ പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാകുമെന്ന കാര്യത്തിലും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിൽ പൊള്ളയായ വാഗ്ദാനങ്ങൾ ആവർത്തിക്കാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ പുറത്തിറക്കുന്ന പ്രകടനപത്രിക സുതാര്യമാണെന്ന് ഉറപ്പു വരുത്താൻ കോടതിയുടെ നിരീക്ഷണത്തിലായിരിക്കണം എന്ന നിർദ്ദേശം മുന്നോട്ട് വെക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ചെയർമാൻ എം. സി. കുഞ്ഞഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ടി. സി. അഷ്റഫലി , ബഷീർ മുഹമ്മദ് കുഞ്ഞി, ഹമീദ് പെർവാഡ്, എം. എ. മൂസ, പി. എ. ആസിഫ്, എച്ച്. എം. അബ്ദുൽ കരീം, അബ്ബാസ് മൊയ്ലാർ, ബി. എ. മുഹമ്മദ് കുഞ്ഞി, കെ. വി. സിദ്ധീഖ് , സി. എ. സലിം, എം. എ. ഇഖ്ബാൽ, എന്നിവർ പ്രസംഗിച്ചു. എം. പി. അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.
keyword :hollowpromiss-Applicationsforelectionmanifestoofpoliticalpartiesshouldbeknownbythecourts-mchajitrest