ചരിത്ര ക്വിസ്; മികച്ച വിജയവുമായി കുമ്പള ജി.എച്ച്.എസ്.എസിലെ ഇരട്ട സഹോദരികൾ


കുമ്പള ജനുവരി 07.2018 ● ചരിത്ര ബോധമുള്ള ഒരു യുവതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള പുരാവകുപ്പ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കാസർഗോഡ് ജില്ലാതല ചരിത്ര ക്വിസ് മത്സരത്തിൽ കുമ്പള ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ, ഹിബ ആയിശ ഹുസ്സൈൻ

,സബീബ റുഖിയ ഹുസൈൻ എന്നിവർ മികച്ച വിജയം കരസ്ഥമാക്കി. ബംബ്രാണ ന്യൂകൽപ്പന ഹൗസിലെ ഫാത്തിമ - ഹുസൈൻ ദമ്പതികളുടെ മക്കളാണിവർ.

പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സാമൂഹ്യ ഹ്യശാസ്ത്ര ക്ലബ്ബ് അസോസിയേഷന്റേയും സഹകരണത്തോടെ കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് നടന്ന ക്വിസ് മത്സരത്തിലൂടെ ഉയർന്ന സ്കോർ നേടിയ പത്ത് ടീമുകളെ തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഡി.ഇ.ഒ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.വിവിധ ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ് സെക്രട്ടറിമാർ, പൊതുവിദ്യാഭ്യാസ ഓഫീസർമാർ, പുരാരേഖ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കാസർഗോഡ് ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ് സെക്രട്ടറി അബ്ദുൽ ബഷീർ മാസ്റ്റർ സ്വാഗതവും ബേക്കൽ ഉപജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

history-quiz-ghss-kumbla-twin-sisters