ശബരിമല യുവതീപ്രവേശനം: നാളെ ഹർത്താൽ


ശബരിമല യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപക ഹർത്താലിന് ശബരിമല കർമസമിതി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താലെന്ന് കർമസമിതി നേതാവും ഹിന്ദുഐക്യവേദി പ്രസിഡന്റുമായ കെപി ശശികല വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാൽ, പത്രം, തീര്‍ത്ഥാടകർ, അടിയന്തര സാഹചര്യങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചയോടെയാണ് കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ദര്‍ശനം. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ഇന്റലിജന്‍സും, മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ശബരിമല കര്‍മ്മ സമിതി നാമജപ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഭണ്ടാരത്തിൽ നിന്ന് പണം എടുക്കാൻ ഇനി അനുവദിക്കില്ലെന്ന് ശശികല വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. എന്നാൽ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

ഹർത്താലിനെതിരെ കൈകോർക്കാൻ 64 സംഘടനകള്‍ ഒത്തൊരുമിച്ചു തീരുമാനിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹർത്താൽ പ്രഖ്യാപിക്കുന്നത്.

harthal-on-thursday-sabarimala-issue