ഹർത്താലിനെതിരെ ഹൈക്കോടതി: ഒരാഴ്ച മുമ്പേ നോട്ടീസ് നൽകണം; നാശനഷ്ടങ്ങൾ പാർട്ടികൾ നൽകണം


കൊച്ചി ജനുവരി 07.2018 ●  ഹര്‍ത്താലിനെതിരെ നിയമനിർമാണം വേണമെന്ന് ഹൈക്കോടതി. നിയമം ഇല്ലാത്തതുമൂലമാണ് ഹര്‍ത്താല്‍ നിത്യസംഭവമാകുന്നതെന്നും ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ കോടതിക്ക് പരിമിതിയുണ്ടെന്നും കോടതി അറിയിച്ചു. 

ഇനിമുതൽ ഹർത്താൽ നടത്തണമെങ്കിൽ ഏഴു ദിവസം മുൻപ് നോട്ടീസ് നൽകണമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

അടിക്കടി ഹര്‍ത്താലുകള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സമരങ്ങൾ ആരുടെയും മൗലിക അവകാശങ്ങളെ ബാധിക്കുന്ന തരത്തിലാകരുത് സമരങ്ങളെന്നു നിരീക്ഷിച്ച കോടതി ഹർത്താലുകളിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ അത് നടത്തുന്ന പാർട്ടികൾ നൽകേണ്ടി വരുമെന്നും ഉത്തരവിട്ടു.

രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി.

harthal-high-court