മദ്രസ്സാ കലാ പ്രതിഭകളെ അനുമോദിച്ചുഎരിയാൽ:-ജനുവരി 13.2019 ● കാസറകോട്‌ റൈഞ്ച്‌ ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച ഇസ്ലാമിക കലാ സാഹിത്യ മത്സരത്തിൽ രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ്‌ നേടിയ എരിയാൽ അൻവാറുൽ ഇസ്ലാം മദ്രസ്സ വിദ്യാർത്ഥികളെ എരിയാൽ ഗ്രീൻ സ്റ്റാർ ആർട്സ്‌ ആൻ സ്പോർട്സ്‌ ക്ലബ്ബ്‌ ഉപഹാരം നൽകി അനുമോദിച്ചു
എരിയാൽ അൻവാറുൽ ഇസ്ലാം മദ്രസ്സ അംഗണത്തിൽ നടന്ന ചടങ്ങിൽ ഗ്രീൻ സ്റ്റാർ ഉപദേശക സമിതി അംഗം ബി എം ഖാദർ ഉപഹാരം വിതരണം ചെയ്തു
എരിയാൽ ജമാഅത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ പടിഞ്ഞാർ സുലൈമാൻ ഹാജി, ജനറൽ സെക്രട്ടറി കെ ബി അബൂബക്കർ, ട്രഷ്രർ എ കെ ഷാഫി, ഇ എം എറമു, ഗ്രീൻ സ്റ്റാർ ഭാരവാഹികളായ ബി എം കുഞ്ഞാലി, നവാസ്‌ എരിയാൽ, ഷംസു മാസ്കൊ, ഹാരിസ്‌ എരിയാൽ, എ പി ഹനീഫ്‌, കെ ബി മുനീർ, മൻസൂർ അക്കര, റാഫി എരിയാൽ, ബി എ അബൂബക്കർ, മുസ്തഫ മോഡേൺ, അബ്ദുൽ റഹിമാൻ കെൽ, അസൈനാർ കുളങ്കര, ജലാൽ പോസ്റ്റ്‌, ഹംറാസ്‌ എരിയാൽ, അർഷാദ്‌ ബളളീർ, ജസീം കുളങ്കര എന്നിവർ സംബന്ധിച്ചു
key word : green star, hounours,madrassa kalaprathibha,eriyal