മംഗളൂരു വിമാനത്താവളത്തിൽ ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ സ്വർണം പിടികൂടി;കാസറഗോഡ് സ്വദേശി പിടിയിൽ


മംഗളൂരു : ജനുവരി 18 ,2019 : ബജ്‌പെ ഇന്റർനാഷണൽ എയർ പോർട്ടിൽ രണ്ടു സംഭവങ്ങളിലായി വ്യാഴാഴ്ച 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഇതോടനുബന്ധിച്ചു കാസറഗോഡ് സ്വദേശിയായ അബൂബക്കർ മഹമൂദ് (46 ) മംഗളൂരു കസ്റ്റംസ് അധികൃതരുടെ പിടിയിലായി. രണ്ടു സംഭവങ്ങളിലായാണ് സ്വർണം പിടികൂടിയിട്ടുള്ളത്.
ആദ്യ സംഭവത്തിൽ ദുബൈയിൽ നിന്നുള്ള വിമാനത്തിലെ യാത്രക്കാരനായ അബൂബക്കർ മൊഹമ്മദിന്റെ കയ്യിൽ നിന്നും പത്ത് ലക്ഷത്തോളം വിലമതിക്കുന്ന പെയ്‌സ്റ്റ് രൂപത്തിലാക്കിയ സ്വർണം പിടികൂടി. രാസവസ്തുക്കൾ ഉപയോഗിച്ച് സ്വർണത്തിനെ അർധ ദ്രവകാവസ്ഥയിലാക്കി അടിവസ്ത്രത്തിനടിയിൽ ഒളിപ്പിച്ചാണ്  കടത്താൻ ശ്രമിച്ചത്.
മറ്റൊരു സംഭവത്തിൽ ദുബായിൽ നിന്നും എത്തിയ ജെറ്റ് എയർക്രാഫ്റ്റിന്റെ പിറകിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും ഇതേപോലെ പെയ്‌സ്റ്റ് രൂപത്തിലാക്കിയ അരക്കിലോവിലധികം ഭാരം വരുന്ന പതിനഞ്ചു ലക്ഷം വിലമതിക്കുന്ന സ്വർണം കണ്ടെത്തി.
key word : mangalore, airport,gold,kasaragod naive, arrested ,25 lakhs,dubai