മംഗളൂരുവിൽ പാചകവാതക ടാങ്കർ മറിഞ്ഞു ഗ്യാസ് ചോർച്ച; ബെംഗളൂരു ദേശീയപാത അടച്ചിട്ടുമംഗളൂരു:ജനുവരി19 ,2019 : മംഗളൂരു-ബെംഗളൂരു  ദേശീയപാതയിൽ പടിലിനു  സമീപം ഗ്യാസ് ടാങ്കർ മറിഞ്ഞു ഗ്യാസ് ചോരുന്നതായി സംശയം. ഇതിനെത്തുടർന്ന് മാരോളി  പടീൽ ദേശീയത താത്കാലികമായി അടച്ചിട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് എം ആർ പി എലിന്റെ ഗ്യാസ് ടാങ്കർ ദേശീയപാതയിൽ കീഴ്മേൽ മറിഞ്ഞത്. ഡ്രൈവറും ക്ളീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും വാതകച്ചോർച്ചയുണ്ടായതായി സംശയം തോന്നിയതിനാൽ നാട്ടുകാർ ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. രണ്ടു യൂണിറ്റ് ഫയർ ഫോഴ്സ് സംഭവസ്ഥത്തെത്തിയിട്ടുണ്ട്.പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മുൻകരുതലായി അധികാരികൾ തത്കാർലികമായി ദേശീയപാത അടച്ചിട്ടിരിക്കുകയാണ്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


keyword : tanker mangalore gas leak, highway closed, padil