വിദ്യാർഥികൾക്ക് വിൽക്കാനുള്ള കഞ്ചാവുമായി എട്ട് മലയാളി വിദ്യാർഥികൾ മംഗളൂരുവിൽ പിടിയിൽ


മംഗളുരു ജനുവരി 13.2019 ● വിദ്യാർഥികൾക്കിടയിലടക്കം വിതരണം ചെയ്യാൻ കൊണ്ടുവന്ന കഞ്ചാവുമായി എട്ട് മലയാളി വിദ്യാർഥികളെ മംഗളൂരു നാർക്കോട്ടിക്ക് ക്രൈം പോലീസ് അറസ്റ്റു ചെയ്തു. മംഗളൂരു നഗരത്തിൽ നിന്ന് ഇവരെ 500 ഗ്രാം കഞ്ചാവുമായി ഇന്ന് വൈകന്നേരത്തോടെയാണ് പിടികൂടിയത്. ഇതിൽ ഏഴ് പേർ നഗരത്തിലെ ഇഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർഥികളും ഒരാൾ ഫിസിയോ തെറാപ്പി വിദ്യാർഥിയുമാണ്. കൊല്ലം ജില്ലയിലെ കരിപ്പ സ്വദേശി അക്ഷയ് കുമാർ പ്രസാദ് (22), കണ്ണൂർ സ്വദേശികളായ നിമിൽ (21), അമിത് ശ്രീവാസ്തൻ (21), അശ്വിൻ (21), അക്ഷയ് നായർ (21), അക്ഷയ് (23), മുഹമ്മദ് ആമിർ (22) എന്നിവരാണ് പിടിയിലായ മലയാളികൾ. ഇവരെക്കൂടാതെ മംഗളൂരു കണ്ണൂരിലെ ബരംഗഢെ സ്വദേശി ജാഫർ (22) എന്നയാളും പിടിയിലായി. ഇവരെല്ലാവരും കദ്രിയിൽ താമസിച്ച് വരികയായിരുന്നു.

ഇവരിൽ നിന്നും 4500 രൂപയും നിരവധി മൊബൈൽ ഫോണുകളും രണ്ട് ഇരു ചക്ര വാഹനങ്ങളുമടക്കം ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയുടെ വസ്തുക്കളും പിടികൂടിയിട്ടുണ്ട്.Ganja supply from students