മംഗൽപാടി പഞ്ചായത്ത് കെ എം സി സി സമ്മേളനം ഫെബ്രുവരി ഒന്നിന് ; കുടുംബ സംഗമവും പ്രബന്ധ രചന മത്സരവും നടത്തുന്നു;പ്രീമിയർ ലീഗ് ക്രിക്കറ്റ് ജനുവരി 11ന്ദുബായ് ജനുവരി 10.2018 ●: മംഗൽപാടി പഞ്ചായത്ത് ദുബായ് കെ എം സി സി യുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും സമ്മേളനവും സംഘടിപ്പിക്കുന്നു.വിവിധ പരിപാടികളോടെ ഫെബ്രുവരി ഒന്നിന് ദുബായിലാണ്  പരിപാടി നടക്കുക. പരിപാടി യോടനുബന്ധിച്ച് ജനുവരി പതിനൊന്നിന് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ അജ്‌മാൻ ക്രിക്കറ്റ്റ് ഗ്രൗണ്ടിൽ നടക്കും. കൂടാതെ ജില്ലാതല ഉപന്യാസ  രചന മത്സരവും  നടക്കും.
യു  എ യിലുള്ള    മംഗൽപാടി പഞ്ചായത്തിലെ പ്രവാസികളെ ഉൾപ്പെടുത്തി എട്ടു  ടീമുകളായാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്.പരിപാടിയിൽ കെ എം സി സി സി യുടെ നേതാക്കളും ഭാരവാഹികളും ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും.
'നഷ്ടമാകുന്ന സൗഹൃദ തുരുത്തുകൾ 'എന്ന വിഷയത്തിൽ ജില്ലാ തലത്തിലാണ് പ്രബന്ധ രചന മത്സരം നടത്തുന്നത്.കാസറഗോഡ് ജില്ലയിലെ ദുബായിലുള്ള പ്രവാസികൾക്കായി നടത്തുന്ന പ്രബന്ധ രചന മത്സരത്തിനുള്ള എൻട്രികൾ ജനുവരി 25 നു മുമ്പായി mgpmeetessay@ gmail.com  എന്ന ഇ മെയിൽ വിലാസത്തിൽ അയക്കേണ്ടതാണെന്നു ഭാരവാഹികൾ അറിയിച്ചു.