സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ജനുവരി 12, 13 തീയതികളിൽ കുമ്പളയിൽ


കുമ്പള ജനുവരി 11.2018 ● സ്റ്റേറ്റ്  എംപ്ലോയീസ് യൂണിയൻ  ജില്ലാ സമ്മേളനം ജനുവരി 12 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കുമ്പള പി.ബി.അബ്ദുറസാഖ് നഗറിൽ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്യും,

എൻ..എ നെല്ലിക്കുന്ന് എം എൽ എ മുഖ്യാതിഥിയായിരിക്കും.

എസ് ഇ യു  സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തും. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിമാരായ മൂസ ബി ചെർക്കള, വി.പി.അബ്‌ദുൽ ഖാദർ ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ  ഫരീദ സക്കീർ, കുമ്പള ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് കെ എൽ പുണ്ഡരികാക്ഷ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് 12 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മുസ്ലീം ലീഗ് ജില്ലാ ജനറൽ  സെക്രട്ടറി എ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി  ബഷീർ മുഖ്യാതിഥിയായിരിക്കും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷറഫ് ഉപഹാര സമർപ്പണം നടത്തും.

ഉച്ചക്ക് 2 ന്  "വെല്ലുവിളികളെ അതിജയിക്കാം സിവിൽ സർവ്വീസിനെ വീണ്ടെടുക്കാം" എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ എസ് ഇ യു സംസ്ഥാന ജനറൽ സെക്രട്ടറി സിബി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നാസർ നങ്ങാരത്ത്  വിഷയാവതരണം നടത്തും. തുടർന്ന് സംഘടനാ ചർച്ച നടക്കും. വിവിധ അദ്ധ്യാപക- സർവ്വീസ് സംഘടനാ -രാഷ്ട്രീയ നേതാക്കൾ  പങ്കെടുക്കും.

13ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ജില്ലാ കൗൺസിൽ ചേർന്ന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കും.സംസ്ഥാന സെക്രട്ടറി അബ്ദുൽ സത്താർ എം  റിട്ടേർണിംഗ് ഓഫീസർ ആയിരിക്കും.

Key word: state employees union meeting kumbala