ഡി.വൈ.എഫ്.ഐ യുവസാക്ഷ്യം നാളെകാസർകോട‌്, ജനുവരി 29.2019 ● മഹാത്മാഗാന്ധിയുടെ 71–-ാം രക്തസാക്ഷിത്വ വാർഷിക ദിനമായ ബുധനാഴ‌്ച ജില്ലയിൽ നാല‌് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവസാക്ഷ്യം സംഘടിപ്പിക്കും. ഇന്ത്യൻ ഭരണഘടനയും കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ "മതനിരപേക്ഷ ഇന്ത്യ, പുരോഗമന കേരളം' എന്ന മുദ്രാവാക്യമുയർത്തിയാണ് യുവസാക്ഷ്യം സംഘടിപ്പിക്കുന്നത്. 
കയ്യൂർ, കാഞ്ഞങ്ങാട്, പൊയിനാച്ചി, സീതാംഗോളി എന്നിവിടങ്ങളിൽ വൈകിട്ട‌് നാലിനാണ‌് പരിപാടി. കയ്യൂരിൽ സംസ്ഥാന സെക്രട്ടറി എ എ റഹിമും  കാഞ്ഞങ്ങാട് ഡോ. വി ശിവദാസനും ഉദ്ഘാടനം ചെയ്യും. നാസർ കൊളായി സംസാരിക്കും.  പൊയിനാച്ചിയിൽ വി ടി സോഫിയ മെഹറും സീതാംഗോളിയിൽ പി കെ പ്രേംനാഥും ഉദ്ഘാടനം ചെയ്യും. 

keyword : dyfiyoungwitnesstomorrow