മദ്യപിച്ച് ലക്ക് കെട്ട റിട്ട: പോലീസ് സൂപ്രണ്ട് ഓടിച്ച കാർ മറ്റ് അഞ്ച് വാഹനങ്ങളിലിടിച്ചു; മൂന്ന് പേർക്ക് പരിക്ക്


മംഗളുരു, ജനുവരി 27.2019 ●മദ്യപിച്ച ലക്കുകെട്ട റിട്ടയേർഡ് എസ്, പി ഓടിച്ച കാർ മറ്റ് അഞ്ച് വാഹനങ്ങളിലിടിച്ചു. ട്രാഫിക് നിയമം ലംഘിച്ച് വിപരീത ദിശയിൽ കാറോടിച്ച ഇയാൾ ഉണ്ടാക്കിയ അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി മംഗളുരു ബിജയി സർകല്ല് ട്ട് ഹൗസിന് സമീപമായിരുന്നു സംഭവം. റിട്ടയേർഡ് പോലീസ് സൂപ്രണ്ട് മിത്റ ഹെറാ ജെയാണ് അപകടമുണ്ടാക്കിയത്. ഡിവൈഡറുള്ള  വൺ വേ റോഡിൽ തെറ്റായ വിപരീത ദിശയിൽ നിന്നും വന്ന ഇയാളുടെ കാർ മറ്റ് അഞ്ച് വാഹനങ്ങളിലിടിച്ചു. കാറിടിച്ച് സ്കൂട്ടറിലെ യാത്രക്കാരായ രണ്ട് പേരെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമം ലംലിച്ചത് ഉയർന്ന പോലീസ് ഉദ്യോഗസ്ഥനാണെന്നറിഞ്ഞ നാട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് ഉർവ്വ , കദ്രി പോലീസ് സ്റ്റേഷനുകളിൽ നിന്നും പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. കദ്രി പോലീസ് കേസെടുത്തു.
keyword : drunkenpolicespdrivesandmakeaccident-andcreatehavo