ചൈൽഡ് പ്രൊട്ടക്ട് ടീം കാസറഗോഡ് ജില്ലാ കൺവെൻഷൻ ജനുവരി 12 ന്


കാസറഗോഡ് ജനുവരി 09.2018 ● കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി കേരളത്തിലുടനീളം പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്ട് ടീം (സി.പി.ടി) എന്ന സന്നദ്ധ സംഘടനയുടെ കാസറഗോഡ് ജില്ലാ കൺവെൻഷൻ 2019 ജനുവരി 12 ശനിയാഴ്ച 2 മണിക്ക് പൊയിനാച്ചിയിലുള്ള Plus Point ബിൽഡിങ് ഹാളിൽ വച്ച് നടക്കും . സിപിടി സംഘടിപ്പിച്ച സൗജന്യ നീന്തൽ പരിശീലനം വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഈ കൺവെൻഷനിൽ വച്ച് നടക്കും . സിപിടി സംസ്ഥാന പ്രസിഡണ്ട് സികെ നാസർ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും . സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മളിക്കാൽ,സംസ്ഥാന വൈസ് പ്രെസിഡണ്ട്മാരായ ഉമ്മർ പാടലടുക്ക ,അനൂപ് ജോർജ്ജ് മൂവാറ്റുപുഴ പ്രസാദ് പാണ്ടിക്കണ്ടം എന്നിവർ സംബന്ധിക്കും. ജില്ലയിലെ മുഴുവൻ സിപിടി അംഗങ്ങളും കൺവെൻഷനിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

child, protect, team, kasaragod,cpt-kasaragod