മഞ്ചേശ്വരം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ബജറ്റിൽ തുക നീക്കിവെക്കണമന്ന‌് ആവശ്യപ്പെട്ട‌് സിപിഎം പ്രതിനിധി സംഘം മുഖ്യമന്ത്രിയെക്കണ്ട് നിവേദനം നൽകി

തിരുവനന്തപുരം  :   ജനുവരി 19 ,2019 :മഞ്ചേശ്വരം മണ്ഡലത്തിന്റെ  സമസ്ത മേഖലലയിലേയും വികസന പ്രശ‌്നങ്ങൾക്ക‌് ബജറ്റിൽ തുക നീക്കിവെക്കണമന്ന‌് ആവശ്യപ്പെട്ട‌് സിപിഐ എം നേതൃത്വത്തിലുള്ള  പ്രതിനിധി സംഘം  മുഖ്യമന്ത്രി പിണറായി വിജയന‌് നിവേദനം നൽകി. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, സാംസ്കാരിക മേഖല തുടങ്ങിയ മേഖലകളിലെ  പ്രശ‌്നങ്ങൾ   

മുഖ്യമന്ത്രിയോട‌് ഉണർത്തിച്ചു.  ഹൊസങ്കടിയിൽ വിൽപന നികുതി ചെക്ക‌്പോസ‌്റ്റിനായി വിട്ടുനൽകിയ ഒമ്പതരേക്കർ സ്ഥലത്ത‌്   മഞ്ചേശ്വരം താലൂക്ക‌് ആസ്ഥാനമായി മിനി സിവിൽസ‌്റ്റേഷൻ നിർമിക്കണമെന്ന‌്  ആവശ്യപ്പെട്ടു.   ഷിറിയ പുലിമുട്ട‌്, ബംബ്രാണ അണക്കെട്ട‌്,  കുമ്പള ഐഎച്ച‌്ആർഡി കോളേജ‌്, ഗോവിന്ദ പൈ സ‌്മാരകം,  കുമ്പള പാർഥിസുബ്ബ യക്ഷഗാന കലാകേന്ദ്രം,  തുളു അക്കാദമി, മഞ്ചേശ്വരം മത്സ്യബന്ധ തുറമുഖം തുടങ്ങിയ കാര്യങ്ങൾ നിവോദനത്തിൽ ഉന്നയിച്ചു.   എം രാജഗോപാലൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ആർ ജയാനന്ദ,  കുമ്പള ഏരിയാ സെക്രട്ടറി സി എ സുബൈർ എന്നിവരാണ‌് മുഖ്യമന്ത്രിയെ കണ്ടത‌്.

keywords : cpim manjeswar chief minister development  zubair ca