സമാധാനകമ്മിറ്റി യോഗം ചേർന്നു; അക്രമികൾക്കെതിരെ കര്‍ശന നടപടി: കലക്ടർ


കാസർകോട‌്: ജനുവരി 05.2019. അക്രമം നടത്തുന്നവരുടെ പേരിൽ കർശന നടപടിയെടുക്കുകയും ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് കലക്ടർ ഡോ. ഡി സജിത്ത്ബാബു പറഞ്ഞു. കലക്ടറേറ്റ‌് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല സമാധാന സമിതി യോഗത്തിൽ കലക്ടർ അധ്യക്ഷനായി. ഹർത്താൽ ദിനത്തിൽ അതിക്രമം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കുകയും ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുകയും ചെയ്ത ഇവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. അണികളെ അതാത് പാർട്ടി നേതൃത്വം നിയന്ത്രിക്കണം. അല്ലാത്ത പക്ഷം, സാമൂഹിക ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന ഇത്തരക്കാർക്കെതിരെ പോലീസ് നടപടി എടുക്കും. പൊലീസ‌് നടപടിയുമായി മുന്നോട്ട് പോകുമ്പോൾ പാർട്ടി നേതൃത്വം ഇടപെടരുത‌്. 

ഹർത്താൽ ദിനത്തിൽ അരങ്ങേറിയ പൊതുമുതൽ നശിപ്പിക്കൽ, മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം എന്നിവയെ യോഗം അപലപിച്ചു.  എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എം രാജഗോപാൽ, സബ് കലക്ടർ അരുൺ കെ വിജയൻ, ഡിവൈഎസ‌്പി ഹസ്സൈനാർ, ആർഡിഒ പി എ അബ്ദുൾ സമദ്, മഞ്ചേശ്വരം തഹസിൽദാർ പി ജോൺ വർഗ്ഗീസ്, എം വി ബാലകൃഷ്ണൻ, കെ പി സതീഷ് ചന്ദ്രൻ, എം സി കമറുദ്ദീൻ, കെ ശ്രീകാന്ത്, എം അനന്തൻ നമ്പ്യാർ, വി സുരേഷ് ബാബു, എ അബ്ദുൾറഹ്മാൻ, പി എ അഷ്‌റഫ് അലി, എ വേലായുധൻ, ഹരീഷ് ബി നമ്പ്യാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എ കുഞ്ഞിരാമൻ നായർ, മഹമ്മൂദ്, ഉവ്വപ്പള്ളി രമേശൻ, ടിമ്പർ മഹമ്മദ്, സി ഇ മഹമ്മദ്, പി കെ മുഹമ്മദ്, അബ്ദുള്ള , എം കെ രാധാകൃഷ്ണൻ, ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.

kasaragod, kerala, news, topgrade-ad, Committee meeting convened; strict action against criminals.