കോഴിയങ്കം വ്യാപകം; അടുക്കയിലും കഞ്ചിക്കട്ടയിലും റെയ്ഡ്. 14 പേർ അറസ്റ്റിൽ

കുമ്പള: ജനുവരി 22 2019  അടുക്കയിലും കഞ്ചിക്കട്ടയിലും കോഴിയങ്കത്തിലേർപ്പെട്ട പതിനാലു പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. നാലു കോഴികളെയും  2300  രൂപയും പിടിച്ചെടുത്തു.
      ഷേഡിക്കാവിലെ രൂപേഷ് പൂജാരി (30), കുമ്പളയിലെ കിരൺ (25),  സോങ്കാലിലെ അനിൽ കുമാർ(31), കണ്ണൂർ നെല്ലളയിലെ മധുസൂതനൻ (65), മന്നിപ്പാടിയിലെ വാസു (38), കുറ്റിക്കോൽ സ്വദേശി ജനാർദ്ദനൻ (49) എന്നിവരാണ് കഞ്ചിക്കട്ടയിൽ  വച്ച്  അറസ്റ്റിലായത്. 600 രൂപയും  രണ്ടു കോഴികളും  കസ്റ്റഡിയിലെടുത്തു.
    അടുക്ക പുളിന്റടിയിൽ കോഴിയങ്കത്തിലേർപ്പെട്ട കുണ്ടം കുഴിയിലെ ബാലകൃഷ്ണൻ (46), സുരേഷ് (45), കൃഷ്ണൻ (35), ധർമ്മത്തടുക്കയിലെ കൃഷ്ണൻ (35),  ബേഡകത്തെ കരുണാകരൻ(38), മോഹനൻ (46), ലോകേഷ് (40) എന്നിവ ർ  അറസ്റ്റിലായി.   ഇവരിൽ നിന്നും 1700 രൂപയും രണ്ട് കോഴികളും പൊലീസ് പിടികൂടി.
       ഈയിടെയായി ബദിയടുക്ക, കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളിൽ കോഴിയങ്കം വ്യാപകമാവുന്നതായി പരാതിയുണ്ട്‌.
keyword : cock-fight-raidinadukkaandkanjikatta-arrested14person