പുതുവത്സരം വ്യത്യസ്ത കലാപരിപാടികളുമായി പരവനടുക്കം സര്‍ക്കാര്‍ ശിശുമന്ദിരത്തിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു


കാസര്‍ഗോഡ് : ജനുവരി 01.2019. പുതുവത്സരം വ്യത്യസ്ത കലാപരിപാടികളുമായി പരവനടുക്കം സര്‍ക്കാര്‍ ശിശുമന്ദിരത്തിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ കാസര്‍ഗോഡ് ജില്ലയിലെ പുതുവല്‍സരാഘോഷമാണ് വേറിട്ട അനുഭവമായത്. എന്തിലും കുറ്റം മാത്രം കാണുന്ന പറയുന്ന കേരളീയരുടെ ദു:ശീലങ്ങള്‍ മാറ്റാന്‍ തയ്യാറായി അതിലെ നന്മകള്‍ കാണാന്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ പുതുവര്‍ഷം മുതല്‍ ഒരു നല്ല സ്വഭാവ ശീലമുള്ള വ്യക്തിയായി മാറാനും സമൂഹ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും കഴിയുമെന്നും അപ്പോഴാണ് പുതുവല്‍സരാഘോഷങ്ങളുടെ പ്രസക്തിയെന്ന് പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിച്ച ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യുണിറ്റ് ഓഫീസര്‍ പി ബിജു അഭിപ്രയപ്പെട്ടു.

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. കെയര ടേക്കര്‍ അനില്‍ കുമാര്‍ ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍, സംസ്ഥാന വൈപ്രസിഡന്റ് ഉമ്മര്‍ പടലടുക്ക, ജില്ലാ പ്രസിഡന്റ് മൊയ്തിന്‍ പുവടുക്ക, ജില്ലാ സെക്രട്ടറി ബദറുദ്ധിന്‍ ചളിയംകോട്, ജില്ലാ വൈ.പ്രസിഡന്റ് പ്രദീപ് കൊളത്തൂര്‍, റെമിസ് തെക്കില്‍, കുഞ്ഞികൃഷ്ണന്‍ ജോത്സ്യര്‍, ജില്ലാ വനിതാ കോഡിനേറ്റര്‍ ഉഷ ടീച്ചര്‍, മിഷാല്‍ റെഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷര്‍ ജയപ്രസാദ് ബേഡകം നന്ദി പറഞ്ഞു.

കുട്ടികള്‍ക്ക് ഏഷ്യാനെറ്റ് മിമിക്സ് ഫെയിം ശിവപ്രസാദ് ഒമേഗ, കോട്ടയം ടെലിഫിലിം ആക്ടര്‍ പ്രദീപ് ഒടയംചാല്‍ എന്നിവരുടെ നേതൃത്വത്തില്‍ മിമിക്സ് കലാവിരുന്നും പുതുവല്‍സര കേക്ക് മുറിക്കലും സ്നേഹവിരുന്നും  ഒരുക്കിയിരുന്നു.ശിശുമന്ദിരത്തിലെയും മഹിളാമന്ദിരത്തിലേ അന്തേവാസികളടക്കം നൂറോളം പേര്‍ പരിപാടിയിൽ സംബന്ധിച്ചു.

kasaragod, kerala, news, Child protect team Kerala celebrates new year in Paravanadukkam govt. child home.