ചൈത്ര പഴയ എസ്.എഫ്.ഐക്കാരി ; സിപിഎമ്മിന് തലവേദന


തിരുവനന്തപുരം, ജനുവരി 31.2019 ● kumblavartha.com പാര്‍ട്ടി ഓഫീസിലെ റെയ്ഡിന്റെ പേരില്‍ സി.പി.എമ്മിന്റെ കണ്ണിലെ കരടായ എസ്.പി. ചൈത്ര തെരേസാ ജോണ്‍ പഴയ എസ്.എഫ്.ഐ  പ്രവര്‍ത്തക. വൈകി ലഭിച്ച ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈത്രയ്‌ക്കെതിരായ നടപടി മയപ്പെടുത്തണമെന്ന നിലപാടിലാണ് പാര്‍ട്ടിയില്‍ ഒരുവിഭാഗം. ഉസ്മാനിയ സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ഥിനിയായിരിക്കേ ചൈത്ര എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകയായിരുന്നു എന്നാണ് വിവരം. ഇതോടെ ചൈത്രയ്‌ക്കെതിരേ മാനനഷ്ടക്കേസ് ഉള്‍പ്പെടെയുള്ള നീക്കങ്ങളുമായി ഇറങ്ങി ഏറെ മുന്നോട്ടു പോയ സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് പുതിയ തലവേദനയായി.നിയമനടപടി സംബന്ധിച്ചു തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകന്‍ മുരുക്കുംപുഴ വിജയകുമാറുമായി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ചര്‍ച്ച നടത്തി.ഈ പശ്ചാത്തലത്തില്‍ വകുപ്പുതലവിശദീകരണം തേടി നടപടി അവസാനിപ്പിക്കണമെന്നു പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിനു താത്പര്യമുണ്ട്.
എന്നാല്‍, ചൈത്രയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്നാണു സി.പി.എം. ജില്ലാഘടകത്തിന്റെ ആവശ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ നീക്കത്തിനു പിന്നില്‍ പോലീസിലെ ഒരു വിഭാഗത്തിന്റെ കരങ്ങളുണ്ടെന്നും ജില്ലാഘടകം ആരോപിക്കുന്നു. വനിതാ സെല്‍ എസ്.പി. പദവിയില്‍നിന്നു ചൈത്രയെ നീക്കുമെന്നാണു സൂചന. എ.ഡി.ജി.പി: മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടിനു പുറമേ, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
keyword : chaithra-xsfiactivist-cpmheadache