മധുരിക്കും ഓർമ്മകളെ തലോടി പഴയ ക്ലാസ്മേറ്റ്സ് കലാലയ മുറ്റത്ത് ഒത്തുകൂടി

മൊഗ്രാൽ, ജനുവരി 28.2019 ● ഓർമ്മകളുടെ മുറ്റത്ത് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം പൂർവ്വ വിദ്യാർത്ഥികൾ ഇന്നലെകളെ വീണ്ടും കൈകോർത്ത് പിടിച്ചപ്പോൾ മൊഗ്രാൽ ഗവ: വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 1987- 88 ലെ എസ്. എസ്. എൽ. സി ബാച്ച് കൂട്ടായ്മയുടെ കുടുംബ സംഗമം ഹൃദ്യമായ അനുഭവമായി. കാലം കവർന്നെടുത്തു എന്ന് കരുതിയ മധുരമുള്ള കലാലയ ഓർമ്മകളെ അവർ വീണ്ടും തിരികെ പിടച്ചപ്പോൾ അളവറ്റ ആഹ്ലാദത്താൽ സ്കൂളിലെ പഴയ ക്ലാസ് റൂമും ,മൊഗ്രാൽ കടപ്പുറം ഈമാൻ റിസോർട്ടം വീർപ്പുമുട്ടി.
പ്രസ്തുത ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ രണ്ട് വർഷം മുമ്പ് ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഈ കലാലയ മുറ്റത്തെ ഒത്തുചേരലിന് വേദിയൊരുക്കിയത്. അതൊരു കുടുംബസംഗമമായി മാറ്റുകയായിരുന്നു. ബാച്ചിലെ മുഴുവൻ പൂർവ്വ വിദ്യർത്ഥികളും, പഴയ അദ്ധ്യാപകരും ഒത്തുചേർന്നപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമായി മാറി. പഴയ സഹപാടികൾ മക്കളും പേരുക്കളുമായാണ് ഒത്തുചേരലിനെത്തിയത്.
രാവിലെ 9 മണിക്ക് പഴയ ക്ലാസ് റൂമിലെ ഓർമ്മപ്പെടുത്തലോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത് തന്നെ. പഴയ വിദ്യാർത്ഥികളെ പോലെ പഴയകാല ക്ലാസ് റൂമിൽ തന്നെ ഇരുന്ന് ചാന്ദിനി ടീച്ചർ ഹാജർ വിളിച്ചപ്പോൾ ഓരോരുത്തരും എഴുന്നേറ്റ് നിന്ന് പ്രസന്റ് പറഞ്ഞതോടെ പരിപാടിക്ക് തുടക്കമായി. വിഭവസമൃദമായ ഭക്ഷണമാണ് 3 നേരവും ഒരുക്കിയിരുന്നത്. ഗൃഹാതുരത്വം തുളുമ്പുന്ന പഴയ കാല മിഠായികളും ,അച്ചാറുകളും പ്രദർശനഷത്തിന് വെച്ചപ്പോൾ വീണ്ടും ആ പഴയ കുട്ടിക്കാലത്തേക്ക് തിരിച്ച് പോയ പോലെ തോന്നി. അവർ പരസ്പരം സമ്മാനങ്ങളും, മുമ്മെന്റോകളും കൈമാറി സൗഹൃദം പുതുക്കി.
കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികളും ,കായിക മത്സരങ്ങളും കുത്തുചേരലിന് കൊഴുപ്പേകി. 'ഞങ്ങൊ ആതീലെ ഇസ്കൂൾക്ക് ' എന്ന പേരിൽ നടത്തിയ പരിപാടികൾ പഴയ കാല അദ്ധ്യാപകരായ വിജയൻ മാഷും ,ജോസ് ജോർജ്, അഷ്റഫ് മാഷും, വസന്ത , അബ്ദുൽ റഹിമാൻ മാഷും സജീവമായി അവസാനം വരെ പരിപാടി ആസ്വദിക്കാൻ ഉണ്ടായിരുന്നു.
പഴയ ബ്ലാക്ക് ആന്റ് വൈറ്റ് കലഘട്ടത്തിന്റെ നല്ല ഓർമ്മകൾ അയവിറക്കി കൊണ്ട് പിരിയും മുമ്പ് വർണ്ണാഭമായ ഒത്തു ചേരലിന്റെ സ്മരണയ്ക്കായി കളറുള്ള പുതിയൊരു ചിത്രം ആ ക്യാമ്പസ്സിൽ നിന്ന് അവർ ഒപ്പിയെടുത്തു. എസ്. എസ്. എൽ. സി കഴിഞ്ഞ ബാച്ച് എടുത്ത ആ പഴയ പകർപ്പ് ഫോട്ടോയുടെ ഓർമ്മപ്പെടുത്തലായി മാറി പുതിയ ചിത്രവും.
രാത്രി ഭക്ഷണവും കുടുംമ്പ സംഗമവും മൊഗ്രാൽ ഈമാൻ റിസോർട്ടിലായിരുന്നു സംഘടിപ്പിച്ചത്. നിലാവെളിച്ചവും കടലും സാക്ഷിയായ ആ രാത്രി മുഴുവൻ അവർ ആടിയും പാടിയും കുടുംബാംഗങ്ങളെ പരിചയപ്പെടുത്തിയും ഒത്തുചേർന്നു.
പരിപാടി അവസാനിക്കുംമ്പോൾ ഈ കൂട്ടായ്മ ഇനിയും വേണമെന്ന നിശ്ചയത്തോടെ പിരിയുമ്പോൾ പലരുടേയും കണ്ണുകൾ നനഞ്ഞിരുന്നു. 1988 ലെ പഴയ സ് സ് ൽ സി കഴിഞ്ഞ് പിരിഞ്ഞ് പോകുമ്പോളുണ്ടായിരുന്ന അതേ അനുഭവം...... നാടിന്റെ നന്മയ്ക്കും സ്കൂളിന്റെ പുരോഗതിക്കും ഇനിയും ഈ കൂട്ടായ്മ ഉണ്ടാകുമെന്ന് പൂർവ്വ വിദ്യാർത്ഥികളുടെ തീരുമാനത്തോടെ ഒരു വിടപറയൽ...... ഈ കൂട്ടായ്മ നാല് ഹൈടെക് ക്ലാസ് മുറികൾ നേരത്തെ തയ്യാറാക്കി നൽകിയിരുന്നതും ഈ ബാച്ചിന്റെ ശ്രദ്ധേയമായ ചുവട് വെപ്പായിരുന്നു എന്ന ഓർമ്മപ്പെടുത്തലും.
keyword :celebratedgettogether-mogralgov.vecationalschool