റോഡരികിൽ വിശ്രമിക്കുകയായിരുന്ന പൂക്കച്ചവടക്കാരുടെ മേലെ കാർ പാഞ്ഞുകയറി മൂന്നു പേർക്ക് പരിക്ക് ;രണ്ടുപേർക്കു ഗുരുതരം

.
മംഗളൂരു : ജനുവരി 14.2019 റോഡരികിൽ വിശ്രമിക്കുകയായിരുന്നവരുടെ മേലെ കാർ പാഞ്ഞു കയറി മൂന്നു പേർക്ക് പരുക്കേറ്റു.രണ്ടുപേരുടെ നില  ഗുരുതരമാണ് . മംഗളൂരു ബീജയിയിൽ ഭാരത് മാളിനടുത്ത്  തിങ്കളാഴ്ച രാവിലെയാണ് സംഭവം. വഴിവക്കിൽ പൂക്കച്ചവടം നടത്തുന്നവരാണ് അപകടത്തിൽപ്പെട്ടത് . മകര സംക്രാന്തി പ്രമാണിച്ച് വൻ തോതിൽ പൂക്കച്ചവടം നടക്കുന്ന  ദിവസമായ തിങ്കളാഴ്ച റോഡരികിൽ നിരവധി വഴിയോര പൂ വ്യാപാരികൾ  പല സ്ഥലങ്ങളിൽ നിന്നായിരാത്രിമുതൽ തെന്നെ  ഇവിടെ കച്ചവടത്തിനെത്തിയിരുന്നു.റോഡരികിൽ വിശ്രമിക്കുകയായിരുന്ന  മേൽ കാർ ഇവരുടെ മേൽ പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

key word : car run into peole two injured mangalore