കാറിന്റെ ടയര്‍ ഊരിത്തെറിച്ചു ഡിവൈഡറില്‍ ഇടിച്ചു കയറി; യാത്രക്കാര്‍ രക്ഷപ്പെട്ടു


മംഗളൂരു: ജനുവരി 01.2019.  കർണ്ണാടക  സൂറത്കല്ലിൽ കാറിന്റെ ചക്രം ഊരിത്തെറിച്ചു അപകടം.  നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് റോഡിന്റെ മറുഭാഗത്തേക്ക് പോവുകയായിരുന്നു.മംഗളൂറു ഫൽനീർ സ്വദേശി ഹമീദ് ഓടിച്ച പജറോ സ്പോർട്സ് കാറാണ് അപകടത്തിൽപെട്ടത്. കാറിൻറെ മുൻഭാഗം അപകടത്തിൽ പൂർണ്ണമായും തകർന്നു. എന്നാൽ കാറോടിച്ച ഹമീദ് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മഹേഷ് , ഇസ്മായിൽ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചികിത്സയ്ക്കായി അവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

mangalore, news, topgrade-ad, മംഗലുറു, ദേശീയം, Car hits electric pole, jumps divider; passengers escped.