ത്രിപുരയിൽ അധികാരത്തിൽ വന്നതുപോലെ കേരളത്തിലും അടുത്ത തെരെഞ്ഞെടുപ്പിൽ ബി ജെ പി ഭരണം പിടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദികൊല്ലം: ജനുവരി 15 ,2019 ത്രിപുരയിൽ ഇടതുഭരണത്തിനു വിരാമമിട്ട് അധികാരം പിടിച്ചതുപോലെ കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയിൽ പൂജ്യത്തിൽനിന്നാണ് ബിജെപി സർക്കാർ രൂപീകരിച്ചത്. അതുതന്നെ കേരളത്തിലും സംഭവിക്കും. കേരളത്തിലെ ജനത ഉണർന്നിരിക്കുന്നു. അവർ‌ ബിജെപിയെ പ്രതീക്ഷയോടെയാണു കാണുന്നത്. ഇടതുപക്ഷത്തിന്റേയും  കോൺഗ്രസിന്റേയും പരിഹാസങ്ങള്‍ ബിജെപി പ്രവർത്തകരെ ബാധിക്കില്ലെന്നും കൊല്ലം കന്റോൺമെന്റ് മൈതാനത്തു നടന്ന എൻഡിഎ മഹാസംഗമത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ എൽഡിഎഫിനെയും യുഡിഎഫിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ശബരിമലയിൽ കേരള സർക്കാർ കൈക്കൊണ്ട നിലപാട് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്നും മോദി മുന്നറിയിപ്പു നൽകി. കമ്യൂണിസ്റ്റുകൾ വിശ്വാസങ്ങളെയും ഭാരതീയ സംസ്കാരത്തെയും ആധ്യാത്മികതയെയും അംഗീകരിക്കുന്നവരല്ല. പക്ഷേ, ഇത്രയേറെ വെറുപ്പോടെ ഇക്കാര്യത്തിൽ അവർ തീരുമാനം എടുക്കുമെന്നു കരുതിയില്ലെന്നും മോദി പറഞ്ഞു