മഞ്ചേശ്വരത്ത് കലാപമുണ്ടാക്കാൻ ബി.ജെ.പി ഗൂഢ നീക്കം; മസ്കത്ത് കെ.എം.സി.സി
മസ്കത്ത് : മഞ്ചേശ്വരം മണ്ഡലത്തിൽ കലാപമുണ്ടാക്കി മണ്ഡലം പിടിച്ചെടുക്കാൻ ബി.ജെ.പി നീക്കം നടത്തുകയാണെന്നും അതിന്റെ  ഭാഗമായിട്ടാണ് ഹർത്താലിന്റെ മറവിൽ മദ്രസ അദ്ധ്യാപകൻ ബായാറിലെ കരീം മുസ്ലിയാരെ അക്രമിച്ചതെന്നും മസ്കത്ത് കെ.എം.സി.സി മണ്ഡലം കമ്മിറ്റി പ്രവർത്തക സമിതി യോഗം ആരോപിച്ചു

സ്വത്തിനും, ജീവനും സംരക്ഷണം നൽകേണ്ട പോലീസ് സംഗ് പരിവാർ തീവ്രവാദികൾ ബന്ദിയോടും മറ്റും അക്രമം അഴിച്ചു വിട്ടപ്പോൾ അത് കണ്ട് ആസ്വദിക്കുകയായിരുന്നു എന്നും യോഗം കുറ്റപ്പെടുത്തി.

യൂത്ത് ലീഗ് നേതാവ് എ.കെ.എം. അഷ്റഫിനെതിരെ സംഗികളുണ്ടാക്കിയ നുണക്കഥ ലീഗ് വിരോധികൾ പ്രചാരകരായത് അവരുടെ അൽപ്പത്തരം മൂലമാണെന്നും യോഗം വിലയിരുത്തി

മുസ്ലിം ലീഗ് മുൻ മണ്ഡലം പ്രസിഡന്റ് ഗോൾഡൻ അബ്ദുൽ ഖാദർ സാഹിബിന്റെ അനുസ്മരണവും നടത്തി

യോഗത്തിൽ അബൂ ബദ്രിയ നഗർ അധ്യക്ഷത വഹിച്ചു. ശംസു സുക്കാനി ഉദ്ഘാടനം ചെയ്തു, മൊയ്‌ദീൻ ഇച്ചിലങ്കോട് ,ഇബ്ബൂ ഹാജി പെരിയപ്പാടി, അലി മൊഗ്രാൽ, ഹനീഫ്  കൈക്കമ്പ, അബ്ബാസ് ബദ്രിയ നഗർ,സിദ്ദീഖ് കമാൽ, ഖലീൽ മത്ര, എന്നിവർ പ്രസംഗിച്ചു,, സലാം ബംബ്രാണ സ്വാഗതവും, ഹനീഫ് ബാളിയൂർ നന്ദിയും പറഞ്ഞു
keyword : bjpplansriotinmanjeswar-saysmuscutkmcc